ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/നമുക്ക് കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് കൈകോർക്കാം

ഒരു ഗ്രാമത്തിൽ രാമു എന്ന ഒരു കുട്ടി ജീവിച്ചിരുന്നു. അവൻ വളരെ ദരിദ്രരായ മാതാപിതാക്കളുടെ മകനായിരുന്നു. രാമുപഠിക്കാൻ വളരെ സമർത്ഥനായിരുന്നു. ഗ്രാമത്തിലെ ഒരു സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന രാമു, അധ്യാപകർക്ക് വളരെ പ്രിയപ്പെവനായിരുന്നു. ക്ലാസിലെ കുട്ടികൾക്കാർക്കും രാമുവിനെ ഇഷ്ടമല്ലായിരുന്നു. ക്ലാസിൽ നന്നായി പഠിക്കുകയും, അധ്യാപകർ പറയുന്നകാര്യങ്ങൾ അവൻ വളരെ അനുസരണയോടു കൂടി ചെയ്യുമായിരുന്നു.അതു കൊണ്ടാണ് സഹപാഠികൾക്ക് അവനെ ഇഷ്ടമില്ലാതിരുന്നത്. അവൻ്റെ അമ്മ ഒരു രോഗിയായിരുന്നു അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. അവൻ പഠിക്കുന്ന സ്കൂൾ, വീട്ടിൽ നിന്നും വളരെ അകലെയായിരുന്നു. രാമു രാവിലെ രോഗിയായ അമ്മയുടെ കാര്യങ്ങൾ നോക്കിയതിന് ശേഷം വീട്ടുപണികൾ ചെയ്തുകഴിഞ്ഞിട്ടുമാണ് സ്കൂളിൽ പോയിരുന്നത്. പക്ഷേ, എന്നും ക്ലാസിൽ ആദ്യം എത്തിയിരുന്നത് രാമു ആയിരുന്നു.പതിവുപോലെ, രാവിലെ തന്നെ അവൻ സ്കൂളിൽ എത്തി. പക്ഷേ അസംബ്ലിയിൽ അവനെ കണ്ടില്ല. അസംബ്ലിക്ക് ശേഷം കുട്ടികൾ എല്ലാവരും ക്ലാസിൽ കയറി ഇരുന്നു. അദ്ധ്യാപകനും ക്ലാസിൽ എത്തി. കുട്ടികൾ നോക്കുമ്പോൾ രാമു അവൻ്റെ സീറ്റിൽ തന്നെ ഉണ്ടായിരുന്നു. രാമു അസംബ്ലിയിൽ പങ്കെടുക്കാത്ത വിവരം ക്ലാസ് ലീഡർ അദ്ധ്യാപകനെ അറിയിച്ചു. അദ്ധ്യാപകൻ രാമുവിനെ തൻ്റെ അടുത്തേക്ക് വിളിച്ചു. അവനെ അടിക്കുന്നതിന് വേണ്ടി വടി കൈയ്യിലെടുത്തു. രാമു അടുത്ത് വന്നപ്പോൾ അദ്ധ്യാപകൻ കാര്യം തിരക്കി. രാമു നടന്ന കാര്യങ്ങൾ അദ്ധ്യാപകനെ ധരിപ്പിച്ചു.താൻ ക്ലാസിൽ എത്തിയപ്പോൾ, പൊടിയും, കടലാസുകളും കൊണ്ട് ക്ലാസ് റൂം വൃത്തിഹീനമായി കിടക്കുകയായിരുന്നു. താൻ കടലാസുകൾ പെറുക്കി ക്ലാസ് വൃത്തിയാക്കിയപ്പോഴേക്കും അസംബ്ലി കഴിഞ്ഞിരുന്നു. ശുചിത്വത്തെക്കുറിച്ച്, അദ്ധ്യാപകൻ തന്നെ ക്ലാസിൽ പഠിപ്പിച്ച കാര്യം രാമു അവിടെ അവതരിപ്പിക്കുകയും ചെയ്തു.വൃത്തിഹീനമായ ക്ലാസിൽ ഇരുന്ന് പഠിച്ചാൽ നമുക്ക് എങ്ങനെയാണ് അറിവ് നേടുക. ഇത് കേട്ട അദ്ധ്യാപകൻ രാമുവിനെ പ്രശംസിക്കുകയും, മറ്റു കുട്ടികളോട് രാമുവിൻ്റെ പ്രവൃത്തികളെ മാതൃകയാക്കാനും

പറഞ്ഞു.രാമു തൻ്റെ വിദ്യാർത്ഥിയായതിൽ ആ അദ്ധ്യാപകന് വളരെ അഭിമാനം തോന്നുകയും ചെയ്തു .

ഫാത്തിമ നെസ്ലിൻ
6A ഗവ എൽ വി എച്ച് എസ് കടപ്പ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ