ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

കോവിഡ് 19 ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധം അത്യന്താപേക്ഷിതമാണ്. ഈ അവസരത്തിൽ നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ.. ഈ രോഗത്തെ ചെറുക്കാൻ വീടുകളിൽ തന്നെ ഇരിക്കണം. അത്യാവശ്യത്തിന് പുറത്തു പോയി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരം വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും അടച്ചു പിടിക്കണം. പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ധരിക്കണം.പനി ,ചുമ എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും മിനിമം ഒരു മീറ്റർ അകലം പാലിക്കണം. പൊതുചടങ്ങുകളിൽ കഴിവതും പങ്കെടുക്കാതിരിക്കണം ഈ സമയത്ത്. ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ജാതിമതഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക .ഈ സമയത്ത് ഇങ്ങനെയൊക്കെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം..

സൂര്യ അജിത്,
3 ബി ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം