ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/അതിജീവനത്തിന് നാളുകൾ
അതിജീവനത്തിന് നാളുകൾ
തികച്ചും ലോക ജനത ഒന്നടങ്കം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു മഹാമാരി ആണ് കോവിഡ് -19. ചൈനയിലെ വറുഹാനിൽ തുടങ്ങി ലോകരാജ്യങ്ങളെ കിഴടക്കി കൊണ്ടിരിക്കുന്ന മഹാവിപത്ത്. എല്ലാ ശക്തിക്കും മീതെ താനാണെന്ന് അഹങ്കരിച്ച മനുഷ്യന്റെ ചിന്ത കൂപ്പുകുത്തിയ നാളുകൾ. മാനവരാശിയെ മാത്രമല്ല ലോകത്തിന്റെ സമസ്തമേഖലകളെയും ഒരുപോലെ അന്ധകാരത്തിലേക്ക് താഴ്ത്തിയ താണ്ഡവം. ഇനിയും എത്രനാൾ, അന്ത്യം എവിടെ എന്നത് ചോദ്യചിഹ്നമായി മാറുന്നു? ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം 1930കളിൽ ആണ് ഉണ്ടായത്. അതിനേക്കാൾ വലിയ സാമ്പത്തിക മാന്ദ്യമാണ് ഈ കോവിഡ് ദുരന്തം കൊണ്ട് നാം അഭിമുഖീകരിക്കുക എന്ന സാമ്പത്തിക വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു. ജാതിയുടെയോ മതത്തെയോ വിദ്വേഷമില്ല, രാഷ്ട്രീയ പാർട്ടികൾ നിറ വ്യത്യാസമില്ല, എല്ലാവരും ഒന്നായി 'ജീവൻ നിലനിർത്തുക' എന്ന മന്ത്രം മാത്രം. ജീവിതകാലം മുഴുവനും വെട്ടിപ്പിടിച്ച കേവലം കോവിഡ് വൈറസിനു മുന്നിൽ പകച്ച് നിൽക്കുകയാണ് ലോകമെമ്പാടുമുള്ള മാനവർ. ആരാധനാലയങ്ങൾക്ക് പകരം ഡോക്ടർമാരെയും നഴ്സുമാരെയും തൊഴുന്ന ജനത, സ്നേഹത്തിൻറെയും കൂട്ടായ്മയുടെ നാളുകൾ. സഹജീവികളെ ഇത്രമാത്രം കൂടെ നിൽക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ എന്ന് ഒന്നുകൂടെ മനസ്സിലാക്കാൻ ഉറപ്പിക്കുന്ന നാളുകൾ. കരുതലുകൾ, കൃത്യമായ നിർദ്ദേശങ്ങൾ, പാലിക്കേണ്ട മര്യാദകൾ- സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, quarantine കഴിഞ്ഞു കൊണ്ടും, വീട്ടിൽ ഇരുന്നു കൊണ്ടും, സഹജീവികളെ സഹായിച്ചു നമുക്ക് കോവിഡ് -19 നെ പ്രതിരോധിക്കാൻ കഴിയും. എത്രയും പെട്ടെന്ന് സമൂഹത്തിൽനിന്ന് ഈ മഹാ വിപത്ത് അകലും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകരുടെയും അധികാരികളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരു നല്ല നാളെ ക്ക് പ്രത്യാശിക്കാം..........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം