ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടസ്വപ്നം

അമ്മേ ഈ കുഞ്ഞുവാവ അമ്മുക്കുട്ടിയെ നുള്ളി. : തൊലി പോയി. അമ്മ എന്താ വാവയുടെ നഖം വെട്ടാത്തേ ? അമ്മു ചിണുങ്ങി. അച്ഛൻ കൊണ്ടുവരുന്ന കളിപ്പാട്ടം അവന് ഞാൻ കൊടുക്കില്ല -കണ്ടോ - നീറുന്ന കയ്യിൽ ഊതിക്കൊണ്ട് അമ്മു പറഞ്ഞു. മോളു വിഷമിക്കേണ്ട. .... അവൻ കുഞ്ഞല്ലേ.... മുത്തശ്ശി ആശ്വസിപ്പിച്ചു. അച്ഛൻ വരുമ്പോൾ നമുക്കെല്ലാം പറഞ്ഞു കൊടുക്കാം .....ട്ടോ. മുത്തശ്ശി അമ്മുവിനെ പിടിച്ച് മടിയിലിരുത്തി. എന്നാ മുത്തശ്ശീ അച്ഛൻ വരുന്നത്? കുഞ്ഞിന്റെ അച്ഛൻ ഈ വരുന്ന ബുധനാഴ്ച്ച വരും. അമ്മു കണക്കു കൂട്ടി. ഇന്ന് വ്യാഴാഴ്ച്ച അപ്പോൾ 7 ദിവസം കൂടി കഴിഞ്ഞാൽ മോടെ അച്ഛൻ വരൂല്ലോ.. അമ്മു മുത്തശ്ശിയുടെ മടിയിൽ നിന്നും എഴുനേറ്റ് തുള്ളിച്ചാടി ... അച്ഛൻ എന്താ അമ്മുക്കുട്ടിക്ക് കൊണ്ടു വരുന്ന തെന്ന് അറിയുമോ മുത്തശ്ശിക്ക്? പറക്കുന്ന റിമോട്ട് കൺട്രോളുള്ള വിമാനം. അമ്മുക്കുട്ടി ഓർത്തോർത്ത്‌ കൈ കൊട്ടിക്കൊണ്ട് തുള്ളിച്ചാടി ഓടിപ്പോയി. തിങ്കളാഴ്ച്ച അമ്മുക്കുട്ടി ഡ്രോയിംഗ് റൂമിലേക്ക് കണ്ണു തിരുമ്മി ക്കൊണ്ട് എഴുനേറ്റ് വന്നു. അമ്മ പതിവില്ലാതെ വാർത്ത കേൾക്കുന്നു. മുത്തശ്ശി കണ്ണു തുടയ്ക്കുന്നു. മുത്തച്ഛൻ കുഞ്ഞേട്ടനോട് എന്തോ ഉറക്കെ കാര്യം പറയുന്നു. അമ്മുക്കുട്ടിക്ക് എന്തോ ഒരു പന്തികേട് മണത്തു. എന്തു പറ്റി മുത്തശ്ശീ... അമ്മുക്കുട്ടി കാര്യം തിരക്കി.... അമ്മയോട് ഒന്നും ചോദിക്കാൻ പറ്റില്ല. കാര്യമില്ലാതെ ദേഷ്യപ്പെടും. മുത്തശ്ശി അവളെ പിടിച്ച് മടിയിൽ ഇരുത്തി. മോടെ അച്ഛന് ഇപ്പോൾ ഉടനെ വരാനാവില്ല. കൊറോണ എന്ന അസുഖ ത്തിന്റെ പിടിയിലാണ് നമ്മുടെ ലോകമെല്ലാം. അപ്പോൾ അമ്മുക്കുട്ടിയുടെ അച്ഛന് ഫ്ലൈറ്റ് ഇല്ല. വിമാനം പറന്നെങ്കിലേ കുഞ്ഞിന്റച്ഛന് വരാനാവൂ... അമ്മുക്കുട്ടി കരഞ്ഞു പോയി. അവളുടെ കുഞ്ഞു സ്വപ്നങ്ങളും....

വിഷ്ണു പ്രകാശ്
9A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ