ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ ദിനങ്ങളിലെ എന്റെ അനുഭവങ്ങൾ

അപ്രതീക്ഷിതമായി വന്നെത്തിയ ഒരു അതിഥിയാണ് കൊറോണ. ഇങ്ങനെയൊരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പരീക്ഷക്കുശേഷം അവധിദിവസങ്ങൾ ആനന്ദകരമാക്കാൻ ചട്ടം കൂട്ടിയപ്പോഴേക്കുമാണ് കോവിഡ്-19 എന്ന മഹാമാരി ലോകത്തെ കീഴടക്കിയത്. ലോകം മുഴുവൻ ഒരേപോലെ നേരിടേണ്ടിവന്ന ഒരു പ്രശ്നം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളഗവണ്മെന്റിന്റെ ശക്തമായ നടപടികൾ കൊണ്ട് കേരളം ഈ മഹാമാരിയിൽ നിന്നും അതിവേഗം മുക്തമായിക്കൊണ്ടിരിക്കുകയാണ്. ഞാനൊരു കേരളീയനാണെന്ന് പറയുവാൻ എനിക്കേറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ലോക്ഡൗൺ ദിനങ്ങൾ. ലോകം മുഴുവൻ കേരളത്തെ പ്രശംസിക്കുന്ന ദിനങ്ങളായിരുന്നു അത്.

ഈ അടച്ചിരിപ്പുദിനങ്ങളിൽ എല്ലാവർക്കും അവരവരുടെ കഴിവുകൾ പരീക്ഷിച്ചുനോക്കാവുന്നതാണ്. അതുപോലെത്തന്നെ ഞാനും എന്റെ കഴിവുകൾ പരീക്ഷിച്ചുനോക്കി. ഉപയോഗശൂന്യമായ കുപ്പികൾ പല വർണ്ണങ്ങൾ കൊണ്ട് ഡെക്കറേറ്റ് ചെയ്യുകയും dreamcatchers ഉണ്ടാക്കുകയും ധാരാളം paintings ഉം pencildrawings ഉം ചെയ്യുകയും ചെയ്തു. വീട് വൃത്തിയാക്കുകയും വീട്ടിൽ ചെറിയ രീതിയിൽ കൃഷി തുടങ്ങുകയും ചെയ്തു. പുതിയ പാചകപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അതുപോലെത്തന്നെ handmade mask കൾ നിർമ്മിക്കുകയും പഴയതുണികൾ കൊണ്ട് hairbands ഉണ്ടാക്കുകയും ഈ ലോക്ഡൗൺ ദിനങ്ങൾ ആനന്ദകരമാക്കുന്നത്.

ഈ ലോക്ഡൗൺ എല്ലാവർക്കും ഒരു പുതിയ അനുഭവവും നമ്മെ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. അവശ്യസാധനങ്ങളുടെ ദൗർലഭ്യവും ചെലവുചുരുക്കലും പണദൗർ ലഭ്യവും എല്ലാം നാം ഇതിലൂടെ അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഇതെല്ലാം നമ്മുടെ നാളേക്കുള്ള ഊർജ്ജമായി മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം...

സുഹൈല അമീർ
X A ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം