ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

20-08-2024 - VSSC  നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം

VSSC ദേശീയ തലത്തിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് ഗവ: എച്ച്. എസ്‌. എസ്. സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണിത്. സ്കൂളിനുള്ള അവാർഡും സർട്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രീ. സുരേഷ്  ഗോപി നൽകി.

ഏഴു സോണുകളായാണ് മത്സരം നടത്തിയത്. അതിൽ ലക്ഷദ്വീപ്, കേരളം, മാഹി എന്നീ സ്ഥലങ്ങൾ സൗത്ത് സോണിൽ ഉൾപ്പെടുന്നു. സ്‌കൂൾ തല മത്സരത്തിൽ പങ്കെടുത്ത തൊണ്ണൂറു കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

"എനിക്ക് ഒരു email id" Campaign

little kites കുട്ടികൾ മറ്റുള്ള കുട്ടികൾക്ക് സ്വന്തമായി ഒരു email id create ചെയ്ത കൊടുക്കാനായിട്ടുള്ള campaign കൊല്ലം kite master കാർത്തിക് സർ ക്ലാസ് എടുക്കുന്നു

IT മേഖലയിൽ പ്രാവിണ്യം നേടുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ വിദ്യാർത്ഥികൾക്കായി ''എനിക്ക് ഒരു email id'' എന്ന ക്യാമ്പയ്‌ഗൻ സംഘടിപ്പിച്ചു. അതുവഴി സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു email id എന്ന ആശയം പ്രാവർത്തികമാക്കാൻ സാധിച്ചു.



സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെന്റ് ഇലക്ഷന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നു

O8-O8-2024 -OLYMPIA 2k24


സ്കൂൾ സ്പോർട്സ് ഡേ 8,9 തീയതികളിൽ ആയി നടന്നു. നാനൂറിലേറെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുക്കയും ചെയ്തു. ഈ പ്രോഗ്രാമിന്റെ മീഡിയ കവറേജ്‌ ചുമതല ഇതേ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു.

https://www.instagram.com/reel/C-dG_E_S00U/?igsh=MTN6ZzhocjgyZnh1Yg==
https://www.instagram.com/reel/C-fCsaly-he/?igsh=a2R6cWthdWRrbmM1

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കു yip ഹെൽപ്‌ഡെസ്‌കിനായിട്ടുള്ള ക്ലാസ്സിൽ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കു yip  രെജിസ്ട്രേഷൻ ഹെൽപ്‌ഡെസ്‌കിനു സഹായിക്കാൻ ആയിട്ടുള്ള ക്ലാസ്സിൽ,സംസ്ഥാനത്തു രണ്ടാമത് ഏറ്റവും കൂടുതൽ കുട്ടികൾ  yip  രജിസ്റ്റർ ചെയ്തത് ഗവണ്മെന്റ് ഹൈർസെക്കന്ഡറി സ്കൂൾ അഞ്ചാലുംമൂട്,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റുള്ള കുട്ടികൾക്കു ഐഡിയ സുബ്മിറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും സഹായിച്ചു