ഗവ. ‌ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തൂ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ .....



പ്രതിരോധിക്കാം ഒറ്റകെട്ടായി
കരുതൽ ആണ് കരുണ ആണ്
കേരള മനസ്സിൽ അതിജീവനം ...
കരുതലിന് കാവൽ ആയി
ഞങ്ങളിൽ ഞങ്ങളും ഉണ്ട് ഈ മണ്ണിൻ
അതിജീവനത്തിനായി...
പ്രതിരോധിക്കാം ഒറ്റകെട്ടായി
ഈ മണ്ണിൻ ജീവൻ നാളെക്കായി...
അധികാരികളുടെ വാക്കുകൾ ശ്രവിച്ചാൽ
പ്രതിരോധനത്തിന്റെ ആയുധം കൂർപ്പിക്കാം...
അടിയുറച്ചുനിന്നാൽ മനസ്സ് പതറില്ല
എന്ന വാക്കുകൾ നമ്മൾ ഒാർക്കണം...
ദെെവം പോലും പകച്ച് പോയ
ഈ ദുരന്തത്തെ പിടിച്ച് കെട്ടാൻ
നമ്മളും ഉണ്ടാകണം...
തളരില്ല ഈ കേരളം...
തളർത്തുകയില്ല ഈ കേരളം...
അതിജീവനത്തിനു കാവലാകാം...
ഒരു ചുബനം പോലും
നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാവിയായി...
അകന്നിരിക്കാം രക്തബന്ധങ്ങൾ
ഒക്കെയും ഇരുളിന്റെ കറ നീങ്ങും ഒരു പുലരി വരേയും...സൃഷ്ടിച്ച സൃഷ്ടാവു പോലും പകച്ച് പോയി
ഈ മഹാമാരിയെ ഒാർത്ത് ...
വനമതിൽ താണ്ടിയ കോട്ടകൾ തകർത്തു
ഇന്നെന്റെ മണ്ണിലും തേരോട്ടമായി..
നമ്മുടെ നാടിന്റെ അതിജീവനം
നമ്മുടെയും അതിജീവനമായി കാണുക...
ഒരു നേരംനമുക്കും പ്രാർത്ഥിക്കാൻ
ഈ നാടിന്റെ അതിജീവനത്തിന് ...
കെെകോർക്കാം നമുക്ക് വേണ്ടി
നമ്മുടെ നാടിനുവേണ്ടി നമ്മുടെ ബന്ധുകൾക്കു വേണ്ടി...
പ്രതിരോധിക്കും നമ്മൾ...
അതിജീവിക്കും നമ്മൾ...
കേരള നാടിനു വേണ്ടി...
.

 

ആദിത്യൻ
8 എ ടെക്മിക്കൽ സ്ക്കൂൾ കൃഷ്ണപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത