ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

......എന്റെ നാട്.... മേപ്പാടി എന്ന ചെറുപട്ടണത്തിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ എന്റെ സ്വന്തം നാട്ടിലെത്താം... പോകുന്ന വഴി നീളെ റോഡിന്റെ ഇരുവശങ്ങളിലും പച്ചപ്പരവതാനി വിരിച്ച ത്പോലെയുള്ള ചായത്തോട്ടങ്ങളും അതിന്റെ ഇടയിലായി വരുന്ന പുഴകളും അരുവികളും കുന്നിൻചെരിവുകളും വെള്ളച്ചാട്ടവും അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം പ്രകൃതി രമണീയമാണ് എന്റെ നാട്.. മനോഹരമായ വിദ്യാലയവും മുസ്ലിം പള്ളിയും അമ്പലവും ക്രിസ്ത്യൻ ദേവാലയവും എല്ലാമുള്ള ദൈവം കനിഞ്ഞേകിയ ഒരു കൊച്ചുഗ്രാമം.. നാട്ടിലുള്ള എല്ലാ മതവിഭാഗക്കാരായ ജനങ്ങളും വളരെയധികം സ്നേഹത്തോടെയും ഐക്യത്തോടെയുമായിരുന്നു ജീവിച്ചിരുന്നത്.. കഴിഞ്ഞ മഴക്കാലത്തിൽ ഓഗസ്റ്റ്.. 8.. പ്രകൃതി സംഹാര താണ്ഡവമാടി ഞങ്ങളുടെ നാടിന്റെ സൗന്ദര്യം തന്നെ ഇല്ലാതാവുകയും ഞങ്ങൾക്ക് ഞങ്ങളുടെ കൂടെപ്പിറപ്പുകളായ ആളുകളുടെ ജീവനും സ്വത്തുക്കളും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാവുകയും ചെയ്തു... ആ സമയത്ത് പല ദിക്കിൽ നിന്നും ധാരാളം ആളുകൾ ഞങ്ങളുടെ നാടിനെ സഹായിച്ചു.. അവരെ ഞങ്ങൾ എന്നും ഓർക്കുന്നതോടൊപ്പം തന്നെ... ഇനി അങ്ങനെയുള്ള അനുഭവം ദൈവം ലോകത്തൊരാൾക്കു നൽകരുതെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു

ജഫ്ന നസ്റിൻ
8-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം