ശാരികപൈതലിൻ കിളിക്കൊഞ്ചലും
കഥകളിതൻ കേളികൊട്ടും
മധുഭൃംഗങ്ങൾ പാറിപ്പറക്കുന്ന വനസ്‌ഥലികൾ
തൻ കാർകൂന്തലിൽ കേരവൃക്ഷങ്ങൾ തഴുകിയ
ചേലും.........
ചെമ്മേ;മുടിയിഴകളിൽ നിന്നും ഭൂമാതാവിനെ
ചുംബിച്ച്
കവിളത്ത് പതിക്കും പമ്പയും .....
അറിഞ്ഞതേയില്ല കാമസുന്ദരി ,നീ ലോകനാഥൻ
തൻ നന്ദിനി കേരളമെന്ന്
അഷ്‌ടൈശ്വര്യസമൃദ്ധികൾ ഒഴുകുന്ന
നിൻ ഹൃത്തത്തിൽ
എന്തേ !അന്ധകാരം തൻ കാടകൂളമ്പുകൾ എയ്തു ?
ഈശ്വരൻ തൻ ഇരിപ്പിടത്തിൽ എന്തേ നിൻ
ശുദ്ധമാം രക്‌തം പതിച്ചു ?
അവൾ... മരണം തൻ ബീജവും
വുഹാനിലെ തൻ അണ്ഡവും സ്വീകരിച്ച്
യമന്റെ രഥത്തിലേറി എന്തേ
കൊറോണേ നീ വന്നൂ !
മാറുപിളർക്കട്ടെ ,പൊട്ടിത്തെറിക്കട്ടെ
നിൻ നീചത
നീ എന്തേ എന്നമ്മയെ തൻ കണ്മുന്നിലിട്ട്
പിച്ചിചീന്തി
എൻ കരങ്ങൾതൻ ഭീതിതൻ ചങ്ങലയിൽ ,
ചോരത്തിളപ്പിൽ ,വേദനയിൽ എൻ ചടുലമാം താളത്തിൽ,
ഉയർന്നുവരട്ടെ അഗ്നിതൻ ധീരത
നീ വിതച്ച അന്ധകാരം;മരണത്തെ
നാശത്തിന്റെ വയലിൽ വിതച്ച നീ
എൻ ഊർജ്ജത്താൽ കൊയ്‌തെറിയും ഞാൻ
ഉയർന്നുവരട്ട,അഗ്നിതൻ താണ്ഡവം
അതിജീവനം തൻ പ്രകാശഗോപുരങ്ങൾ.