ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/വൃത്തിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയും ആരോഗ്യവും

ഒരിടത്ത് രാമു എന്ന മഹാമടിയനായ കുട്ടി താമസിച്ചിരുന്നു. അവന്റെ വീടും പരിസരവും വൃത്തിയില്ലാത്തതായിരുന്നു. അതിനാൽ ആരും അവനോട് കൂട്ടുകൂടിയില്ല. അങ്ങനെ ഇരിക്കെ രാമുവിന് അസുഖം വന്നു. ആരും അവനെ നോക്കിയില്ല. അസുഖം അറിഞ്ഞ് ഒരു വൈദ്യൻ അവന്റെ വീട്ടിൽ വന്നു. എന്തെങ്കിലും മരുന്ന് തന്ന് അസുഖം മാറ്റി തരണമെന്ന് രാമു വൈദ്യനോട് യാചിച്ചു. രണ്ടുനേരം കുളിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്താൽ രാമുവിന്റെ അസുഖം മാറുമെന്ന് വൈദ്യൻ പറഞ്ഞു. വൈദ്യൻ പറഞ്ഞതുപോലെ രാമു ചെയ്യുകയും അസുഖം മാറുകയും ചെയ്തു. ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് രാമുവിന് മനസ്സിലായി.

നമിത് എസ് എ
1 ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ