Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മളിൽ
ഈച്ചകളുടെ മൂളിപ്പാട്ടും ദുർഗന്ധവും നിറഞ്ഞ വഴിയിലൂടെഉള്ള യാത്ര അമ്മുവിന് അത്ര സുഗമായി
തോന്നിയില്ല. എന്നിരുന്നാലും
ആദ്യമായി അച്ഛനോടൊപ്പം അങ്ങാടിയിലേക്ക് പോവാനുള്ള ആഗ്രഹംകൊണ്ട് അവൾ അച്ഛനോടൊപ്പം നടന്നു അങ്ങാടിയിൽ കണ്ട കാഴ്ച്ച അമ്മുവിന് അസ്വസ്ഥമാക്കി
ഇറച്ചിക്കടയുടെ മുന്നിൽ നിന്ന് അച്ഛൻ കൈകൊണ്ട് രണ്ട് എന്ന് കാണിച്ചു. വീണ്ടും നടന്ന്
പച്ചക്കറി കടയിൽ എത്തി ഓരോ സാധങ്ങളും ഓരോ പ്ലാസ്റ്റിക് കിറ്റിൽആക്കി അമ്മുന്റെയും അച്ഛന്റെയും കൈയിൽ കൊടുത്തു അതുമായി അവർ വീണ്ടും നടന്ന് പഴങ്ങൾ വിൽക്കുന്ന കടയിലേക്ക് ചെന്നു അവിടെ നിന്നും ഒരു കിറ്റ് പഴങ്ങളുമായി നടന്നു. ഇറച്ചി കടയിൽ നിന്നും ഇറച്ചിയുമായി വീട്ടിലേക്ക് നടക്കാൻ ഒരുങ്ങുംപോഴാണ് ഒരു നായ ഇറച്ചി കടയിൽ നിന്ന് ഇറച്ചികഷ്ണവുമായി ഓടുന്നതു അവൾ കണ്ടു ആ കാഴ്ച വല്ലാത്ത അറപ്പ് ഉണ്ടാക്കി
തിരിച്ച് നടക്കുന്ന വഴിയിലെ ആകാശ കാഴ്ചയിൽ അവൾ കാണുന്നത് നീണ്ടു നിൽക്കുന്ന കുഴലിൽ നിന്ന് കറുത്ത പുക ആകാശതേക്ക്
ഉയർന്നു പോകുന്നു. ആകാശതേക്ക് വിരൽ ചൂണ്ടികൊണ്ട് അവൾ അച്ഛനോട് ചോദിച്ചു "അത് എന്താണ് അച്ഛാ "
"അത് ഫാക്ടറിയിൽ നിന്നുള്ള പുകയാണ്"
വീട്ടിലേക്ക് പോകുമ്പോൾ അമ്മ കിണറിൻഅരികിൽ നിന്ന് തുണി അലക്കുകയാണ്.
പെട്ടന്ന് അവളുടെ മനസ്സിൽ
പാഠപുസ്‌തകത്തിലെ ശെരിയയും തെറ്റും എന്ന ഭാഗം ഓർമയിൽ വന്നത് ടീച്ചർ ഹോം വർക്ക് ആയി തന്നതിലെ ചിത്രം ആയിരുന്നു. കൈയിൽ ഉണ്ടായിരുന്ന കിറ്റ് പടിയിൽ വെച്ച് അകത്തേക്ക് ഓടി കയറി. ബാഗിൽ നിന്നും അടിസ്ഥാന ശാസ്ത്ര ടെക്സ്റ്റ്‌ഉം പെൻസിലും എടുത്തുകൊണ്ട് അച്ഛന്റെ അരികിലേക്ക് ചെന്നു.
"അച്ഛാ ഇതിലെ ശെരിയും തെറ്റും പറഞ്ഞു തരാമോ? "
പാഠപുസ്തകത്തിന്റെ പേജ്കൾ മറിച്ചു അച്ഛനെ കാണിച്ചു കൊടുത്തു. ശെരിയുതരത്തിന്റെ നേരെ വിപരീതമാണ് അങ്ങാടിയിലേക്ക് പോകുന്ന വഴിയിലും വീട്ടിലും അമ്മു കണ്ടത്. പുസ്തകം ബാഗിൽ വെച്ച് അടുക്കളയിലേക്ക് ചെന്നു. അമ്മ കടയിൽനിന്നും വാങ്ങി വന്ന സാധങ്ങൾ പത്രങ്ങളിൽ ആക്കി വെക്കുകആയിരുന്നു. ബാക്കി വന്ന പ്ലാസ്റ്റിക് കിറ്റുകളും വെസ്റ്റ്കളും റോഡ് അരികിൽ ഉള്ള ഓടയിലേക്ക് വലിച്ചെറിഞ്ഞു.തിരിച്ചു വന്ന അമ്മയോട് " അമ്മ ചെയ്ത തെറ്റാണ് ഞാൻ അത് ഇപ്പോൾ പഠിച്ചതെ ഉള്ളു അമ്മ ഇത് വീണ്ടും ആവർത്തിക്കരുത്"
ഇതുകേട്ട അമ്മ തിരിച്ച് ഓടയിൽ നിന്ന് മാലിന്യങൾ നീക്കി തുടങ്ങി. ഇത് കണ്ട് വന്ന ഒരാൾ ചോദിച്ചു" എന്ത് വൃത്തികെട്ട പണിയാണ് ചെയുന്നത്? "
"എനിക്ക് ഇത് അങ്ങനെ തോന്നിയില്ല എന്റെ മോൾ ആണ് മനസിലാക്കി തന്നത് അവനവന്റെ പരിസരം അവനവൻ ശുചിയാക്കുകയും മറ്റുള്ളവർ ആവർത്തിക്കുകയും ചെയ്താൽ പരിസരം എന്നും ശുചിയായിരിക്കും. " ഇതുകേട്ട അമ്മുവിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു
ശ്രീലക്ഷ്മി കെ
|
6 B ജി.യു.പി.എസി.പുതൂർ പാലക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ
|