ഗവ. യു പി എസ് കോട്ടുവള്ളി/അക്ഷരവൃക്ഷം/*ടിങ്കുവിന്റെ ലോക്ക്ഡൗൺ ദിനം*

Schoolwiki സംരംഭത്തിൽ നിന്ന്
*ടിങ്കുവിന്റെ ലോക്ക്ഡൗൺ ദിനം*

"ടിങ്കു.... ടിങ്കു.... നീ എവിടെയാ? "
"ഞാൻ ഇവിടെയുണ്ടമ്മേ. വീട്ടിൽ ഇരുന്നു ബോറടിച്ചു തുടങ്ങി.ഞാൻ ഒന്ന് പുറത്തു പോയിട്ട് വരട്ടെ."
"അയ്യോ.... വേണ്ട ടിങ്കു ഇപ്പോൾ കൊറോണ കാലമാ, പുറത്തെങ്ങും പോകാതെ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണം.ഞാനൊന്നു കുളിച്ചിട്ടു വരാം മോനേ."
അമ്മ കുളിക്കാൻ പോയ തക്കം നോക്കി ടിങ്കു സൈക്കിളുമെടുത്ത് പുറത്തിറങ്ങി. ഫുട്ബോൾ മൈതാനത്ത് എത്തി. കൂട്ടുകാരെ ഒന്നും കണ്ടില്ല.
"ഇവരെല്ലാം എവിടെപ്പോയി! ?"
ടിങ്കു ആലോചിച്ചു.കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. ആരും വന്നില്ല.
"അമ്മ പറഞ്ഞതുപോലെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയായിരിക്കും." കഴിഞ്ഞദിവസം ടിവിയിൽ കണ്ട കാര്യങ്ങൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.
Stay Home Stay Safe
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക
ടിങ്കു സൈക്കിളുമെടുത്ത് വീട്ടിലേക്ക് തിരിച്ചു. റോഡിൽ ഒട്ടും തിരക്കില്ല. ബസ്സുകൾ ഇല്ല,കാറുകൾ ഇല്ല,എന്തിന് കടകൾ പോലുമില്ല.ആകെ കുറച്ചു പോലീസുകാരും കുറച്ച് വഴിയാത്രക്കാരും മാത്രം! എല്ലാവരും മുഖത്ത് മാസ്ക് ധരിച്ചിരിക്കുന്നു. ടിങ്കുവിന്റെ മനസ്സിൽ ഭയമായി.അവൻ കയ്യിലുണ്ടായിരുന്ന തൂവാല മാസ്ക് ആയി ധരിച്ചു.
"അമ്മ കുളിച്ചിറങ്ങുന്നതിനേക്കാൾ മുൻപ് വീട്ടിൽ എത്തണം"

ടിങ്കു വേഗത്തിൽ സൈക്കിൾ ചവിട്ടി....


ആരാധ്യ എസ്
2A ജി.യു.പി.എസ്. കോട്ടു വള്ളി
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ