സ്കൂൾ പ്രവേശനോത്സവം വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ എനിക്കിവരുടെ സഹായ സഹകരണത്തോടെ വിപുലമായി സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ,മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനും പൊതുവിഞ്ജാനം വളർത്തുന്നതിനുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എല്ലാ ക്‌ളാസ്സുകളിലും രണ്ടു ദിനപത്രങ്ങൾ ലാദ്യമാക്കാറുണ്ട് .
ഈ വർഷത്തെ വായനവാരാചരണം ഉദ്ഘാടനം ഡയറ്റ് അധ്യാപകനായ ശ്രീ അനിൽ മണിയറ നിർവഹിച്ചു .
നാടക കളരി, നാടൻപാട്ടുകാരൻ ശ്രീ വിഷ്ണു ലക്ഷ്മണൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .
സ്കൂളിന്റെ തനതു പ്രവർത്തനമായി സ്റെപ്സ് എന്ന പൊതുവിഞ്ജാന ക്വിസ് പരിപാടിയുടെ ഭാഗമായി എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു.
ഈ വർഷത്തെ സ്വാതന്ത്ര്യദിനം എസ് എം സി യുടെയും പി ടി എ യുടെയും സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു. പതാക നിർമാണം,റാലി എന്നിവ സംഘടിപ്പിച്ചു.
ഈ വർഷത്തെ തിരു. സൗത്ത് സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു.
ഈ വർഷത്തെ തിരു. സൗത്ത് ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് ,സമഗ്ര ശിക്ഷ കേരളം സംഘടിപ്പിയക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി നാലാം ക്ലാസ്സ് മുതലുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നടത്തി വരുന്നു.