ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/ ഒന്നാണ് നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണ് നമ്മൾ

ഒരു നേരത്തെ അന്നത്തിനായി
വകയില്ലാത്തവരെ തുണച്ചീടാം
പട്ടിണിയും പരിവട്ടവും മാറ്റാൻ
തന്നാൽ കഴിവതും ചെയ്തീടാം

ഒന്നായി ഇതുപോൽ കൈ കോർത്താൽ
ഓരോ അടുപ്പും ജ്വലിച്ചീടും
ഓരോ മനുഷ്യരും അവരുടെ ചുറ്റും
സസൂക്ഷ്മം തൻ കണ്ണോടിക്കാം

ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ
കണ്ണുനീർ ഒന്ന് തുടച്ചീടാം
മഹാമാരിയാൽ ഉഴലും മനുഷ്യന്
ഒരു പിടി അന്നം നൽകീടാം

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത
ഒരേ മനസ്സായി മുന്നേറാം

അരണ്യ അശോക്
3 A ഗവ:യു പി എസ് കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത