ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/ഒരുമയോടെ പോരാടാം നല്ലൊരു നാളേയ്ക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ പോരാടാം നല്ലൊരു നാളേയ്ക്കുവേണ്ടി

പ്രകൃതി എല്ലാം കനിഞ്ഞരുളിയിട്ടും നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഭൂമി അന്തരീക്ഷത്തിലെ മലിനവാതകം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു.നദികളും , തടാകങ്ങളും മണ്ണിട്ട് മൂടിയിരിക്കുന്നു .പ്രകൃതി ദുരന്തങ്ങൾക്കും , കൃഷി നാശത്തിനും , ജല ദൗർലഭ്യത്തിനും പുത്തൻ രോഗങ്ങൾക്കും പ്രവാചീനമായ കാലാവസ്ഥയ്ക്കും മുഖ്യ കാരണമെന്ന് നമുക്കറിയാം.വനനശീകരണം , ജനസംഖ്യ സ്ഫോടനം, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികൾ ഭൂമിയിൽ വരുന്നു.കൃഷി ഭൂമികൾ ഇടിച്ചു നിരത്തി അവിടെ കെട്ടിടങ്ങൾ പണിയുന്നു.ഭൂമി താപത്താൽ ചുട്ടു പൊള്ളുന്നു.വരൾച്ചയും, പേമാരിയും , വെള്ളപ്പൊക്കവും അഭൂതപൂർവമായി വർധിച്ച് വരുന്നു.ഹരിതഭംഗി എങ്ങും കാണാനില്ല.ഇതിന്റെ അഭാവത്താൽ കാലാവസ്ഥാ വ്യതിയാനം കൂടുന്നു.ഇതിനു ഉദാഹരണം ആണ് 2019 ലെ പ്രളയം.വന്യ ജീവികളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു ഫലമാണ് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ്.ചൈനയിലെ വുഹാൻ നഗരത്തിലെ മത്സ്യ മാർക്കറ്റിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.അവിടെ ജോലി ചെയ്തിരുന്ന ആളുകളിലാണ് ഇൗ രോഗം അദ്യമായി കണ്ടെത്തിയത്.ലോക ആരോഗ്യ സംഘടന ഇതിനെ മഹാ മാരിയയി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇൗ വൈറസ് ലോകം മുഴുവനും വ്യാപിച്ച് കഴിഞ്ഞു. ഇൗ വൈറസിന്റെ പേരാണ് കോവിഡ് -19 . ഇത്രയും അപകടകാരിയായ ഇൗ വൈറസിനെ നമുക്ക് ഭൂമിയിൽ നിന്നും തുടച്ച് മാറ്റം .പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നമ്മൾ പാലിക്കേണ്ടതാണ്.ഇടയ്ക്കിടെ 20 സെക്കൻഡ് നേരം സാനിടെയ്‌സറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക . സർക്കാരും ആരോഗ്യ വകുപ്പും പോലീസും പറയുന്നത് കേട്ട് വീട്ടിലിരിക്കൂ സുരക്ഷിതരാക്കൂ.

ദേവനന്ദ എസ്. വി
6 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം