ഗവ. യു. പി .എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ഞാൻ കണ്ട സിനിമ-Virus
ഞാൻ കണ്ട സിനിമ-Virus
ഞാൻ കണ്ട സിനിമ - Virus =====================: വിചാരിക്കാതെ നേരത്തേയെത്തിയ ഈ അവധിക്കാലത്തിന്റെ ആദ്യദിനങ്ങളിൽ എനിക്ക് സന്തോഷം തോന്നി. സ്കൂളിൽ പോകണ്ട... നേരത്തെ എണീക്കണ്ട... ഇഷ്ടമുള്ളത്രയും കളിക്കാം.. അങ്ങനെയങ്ങനെ.... പക്ഷെ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ എല്ലാം മടുത്തിരിക്കുന്നു. കൊറോണയെ പേടിച്ചുള്ള ഈ ഇരിപ്പ്.... ടി വി ഇല്ലാത്തതുകൊണ്ട് സിനിമ കാണാൻ ഫോൺ തന്നെ ശരണം.... ഒരു ദിവസം ലച്ചു അക്ക " വൈറസ് " എന്ന സിനിമ ഫോണിലേക്ക് ഡൌൺലോഡ് ചെയ്ത് എന്നെ കാണിച്ചുതന്നു. കൊറോണ കാലത്ത് നമ്മൾ കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ തന്നെയാണിത് എന്നെനിക്ക് തോന്നി. ഒറ്റയിരുപ്പിനിരുന്നാണ് ഞാൻ ആ സിനിമ കണ്ടുതീർത്തത്. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന Covid-19 പോലെ 'നിപ്പ' എന്ന വൈറസ് രോഗത്തിന്റെയും അവ ആളുകൾക്കിടയിൽ ഉണ്ടാക്കിയ ഭീതിയുടെയും കഥയാണത്. എനിക്ക് ഏറെ ഇഷ്ടമുള്ള ടോവിനോ, ആസിഫ് അലി, ശ്രീനാഥ് ഭാസി, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, റീമ കല്ലിങ്ങൽ, രേവതി തുടങ്ങിയ നടീനടന്മാർ ഇതിൽ അഭിനയിച്ചിരിക്കുന്നു. ഒരു ദുരന്തകാലത്തെ കേരളം അതിജീവിച്ചതിന്റെ കഥയാണത്. ഈ സിനിമയുടെ ഇന്നത്തെ പ്രാധാന്യം ചെറുതല്ല. വൈറസ് മൂലമുള്ള രോഗങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടത് എങ്ങനെയെന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. ഇത് ഇന്ന് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണെന്നോർക്കുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പോകുന്നു. സമൂഹത്തിന്റെ നന്മയെ കാണിച്ചുതരുന്നതിനോടൊപ്പം വൈറസ് ബാധിതരോടുള്ള വെറുപ്പും ചെറിയ രീതിയിൽ ഇത് കാണിച്ചുതരുന്നു. 2018-ൽ കേരളത്തിലുണ്ടായ നിപ്പ വൈറസ് ബാധയാണ് ഇതിന്റെ പശ്ചാത്തലം. മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് അബുവാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം