ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം,ജൂലൈ 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്

ഊരൂട്ടമ്പലം ഗവ. യുപി സ്കൂളിൽ ഈ വർഷത്തെ ചാന്ദ്രദിനത്തിന്റെ പ്രവർത്തനങ്ങൾക്ക് ജൂലൈ 21ന് തുടക്കം കുറിച്ചു.മൂന്നു ദിവസങ്ങളിലായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ചാന്ദ്രദിന സന്ദേശം, റോക്കറ്റ് നിർമ്മാണം, ക്വിസ്, പോസ്റ്റർ രചന ,കത്തെഴുതാം, പതിപ്പ് നിർമ്മാണം, പ്രദർശനം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ചാന്ദ്രദിന സന്ദേശം

ചന്ദ്രൻറെയും ചാന്ദ്രദിനത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.രാവിലെ നടന്ന അസംബ്ലിക്ക് ശേഷം നൽകിയ ചാന്ദ്രദിന സന്ദേശം വളരെ അർത്ഥവത്തായിരുന്നു.എന്താണ് ചാന്ദ്രദിനത്തിന്റെ പ്രത്യേകത എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

പ്രദർശനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളും സ്കൂളിൽ പ്രദർശനം നടത്തി.കുട്ടികൾ പ്രദർശനം കാണുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു.

റോക്കറ്റ് നിർമ്മാണം

ചാന്ദ്രദിനമായ ജൂലൈ 21ന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് കുട്ടികൾക്ക് റോക്കറ്റ് നിർമ്മാണത്തിനുള്ള അവസരം നൽകി.റോക്കറ്റ് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ കുട്ടികൾ തന്നെ കൊണ്ടുവന്നിരുന്നു.ഒരു മണിക്കൂർ സമയമാണ് നൽകിയത്.30 ഓളം കുട്ടികൾ റോക്കറ്റ് നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു.വിജയികളെ തിരഞ്ഞെടുത്തു.

ഒന്നാം സ്ഥാനം രഹ്നാ എം ആർ

രണ്ടാം സ്ഥാനം അഭിനവ് എ.വി., ഗൗരി നന്ദന

പോസ്റ്റർ രചന

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ആം തീയതി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.35 ഓളം കുട്ടികൾ പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുത്തു.വളരെ ആവേശജനകമായ ഒരു മത്സരമായിരുന്നു ഇത്.

ഒന്നാം സ്ഥാനം :ആദി കേശവ്

രണ്ടാം സ്ഥാനം :പ്രണവ് ബോബൻ .

ക്വിസ്

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ആം തീയതി ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികളെ തിരഞ്ഞെടുത്തു.കുമാരി കീർത്തന ഒന്നാം സ്ഥാനവും കുമാരി അനുഷ്മ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം : കീർത്തന

രണ്ടാം സ്ഥാനം : അനുഷ്മ ആർ സനൽ.