ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:44354 പ്രവേശനോത്സവം .jpg
ഉദ്ഘാടനം
അക്ഷരക്കിരീടം

2024- 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ജൂൺ മൂന്ന് തിങ്കളാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ലൈവോടെ പ്രവേശനോത്സവം ആരംഭിച്ചു. എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവ സമ്മേളനം വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരെയും സ്വാഗതം ചെയ്തു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കവി അഖിലൻ ചെറുകോട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ് , ബ്ലോക്ക് മെംബർ രജത് ബാലകൃഷ്ണൻ , വാർഡ് മെംബർ ഇന്ദുലേഖ , മുൻ പ്രഥമാധ്യാപകൻ വിവേകാനന്ദൻ , പി ടി എ പ്രസിഡന്റ് ബ്രൂസ് , എം പി ടി എ ചെയർപേഴ്സൺ ഷീബ മുൻ അധ്യാപകരായ രാധ , ബാഹുലേയൻ എന്നിവർ ആശംസകൾ അറിയിച്ചു. 1990 ൽ വിദ്യാലയത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മുൻ അധ്യാപകരെ ആദരിച്ചു .അതോടൊപ്പം പുതുതായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ അക്ഷരകിരീടം അണിയിക്കുകയും അവർ അക്ഷരദീപം തെളിയിക്കുകയും ചെയ്തു. എല്ലാപേർക്കും ലഡു വിതരണം ചെയ്തു.