ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/പഠനോത്സവം - പൊതു ഇടം
വിദ്യാലയത്തിലെ അക്കാദമിക മികവുകൾ പൊതു സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കോട്ടമുകൾ ജംഗ്ഷനിൽ പഠനോത്സവം സംഘടിപ്പിച്ചു. കുമാരി വൈക അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ലീഡർ കുമാരി അപർണ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുമാരി ദർശന സതീഷ്, കുമാരി ദേവിക ,കുമാരി റിത്യാ എസ് പ്രമോദ്, എസ് എം സി ചെയർമാൻ ജി ബിജു,പി റ്റി എ പ്രസിഡന്റ് ബ്രൂസ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് എകദേശം രണ്ടര മണിക്കൂർ നീണ്ടു നിന്ന വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഗാന്ധിദർശൻ ക്ലബ് തയ്യാറാക്കിയ ലഹരിവിരുദ്ധ നാടകം, കവിതയുടെ ദൃശ്യാവിഷ്കാരം (മലയാളം) , സ്കിറ്റ്, പ്രസംഗം, കവിതാലാപനം (ഇംഗ്ലീഷ് ), കവിതാലാപനം (സംസ്കൃതം),ഡാൻസ് (ഹിന്ദി )ജനാധിപത്യം ക്വിസ് (സോഷ്യൽ സയൻസ്) ,പരീക്ഷണം, പ്രോജക്ട് അവതരണം (അടിസ്ഥാന ശാസ്ത്രം ) ഗണിത കവിത, ഗണിത വഞ്ചിപ്പാട്ട്, മഞ്ചാടി ക്ലാസ് (ഗണിതം) എന്നിവയായിരുന്നു പഠനോത്സവത്തിലെ ദൃശ്യവിഭവങ്ങൾ.....