ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/മഹാമാരിയും പ്രതിരോധവും
മഹാമാരിയും പ്രതിരോധവും
ജോർജ്ജും സെബാസ്റ്റിനും ഉറ്റ ചങ്ങാതിമാരായിരുന്നു. സെബാസ്റ്യൻ വിദേശത്തു നിന്ന് പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതേയുള്ളു. കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുന്ന കാലമായിരുന്നു അത് . 14 ദിവസം വീട്ടിൽ തന്നെ കഴിയണമെന്നുള്ള ആരോഗ്യപ്രവർത്തകരുടെ നിർദേശം അവഗണിച്ചു സെബാസ്റ്യൻ സുഹൃത്തായ ജോർജിനെ കാണാൻ പോയി. സാമൂഹിക അകലം പാലിക്കലും കൈകൾ ഇടയ്ക്കിടെ സോയ്പ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതുമാണ് കോവിഡിനെതിരെയുള്ള ഏക പ്രതിരോധ വർഗ്ഗം എന്ന ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ സെബാസ്റ്യൻ പാടെ അവഗണിച്ചു. തനിക്കു രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ തനിക്കും മറ്റുമുള്ളവർക്കും ഒന്നും വരില്ല എന്നും സെബാസ്റ്റ്യൻ ഉള്ളാലെ അഹങ്കരിച്ചിരുന്നു. അതുകൊണ്ടു തന്നെ സെബാസ്റ്റ്യൻ ജോർജിനോട് അടുത്തിടപഴകി. കുറച്ചു ദിവസങ്ങൾക്കു ശേഷം സെബാസ്ററ്യന് കോവിഡ് സ്ഥിതീകരിച്ചു. പിന്നാലെ തന്റെ സുഹൃത്തിനും രോഗമായി. അധികം താമസിയാതെ തന്നെ ജോർജ് അസുഖം കൂടി മരണത്തിനു കീഴടങ്ങി. എന്നാൽ സെബാസ്ററ്യന് രോഗം ഭേദമായി. ആരോഗ്യപ്രവർത്തകരുടെ നിർദേശം അവഗണിച്ചതും ജാഗ്രതയില്ലാത്ത പെരുമാറ്റവുമാണ് തന്റെ ഉറ്റ സുഹൃത്തിനെ നഷ്ടമാക്കിയതു എന്ന ചിന്ത അയാളെ അലട്ടി. അതിനു ശേഷം ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചു അദ്ദേഹം ശുചിത്വത്തോടെ ജീവിക്കുകയും മറ്റുള്ളവരെ ശുചിത്വത്തെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്തു. ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടെങ്കിലും മറ്റനേകം പേരുടെ ജീവൻ രക്ഷിക്കാനായി സെബാസ്റ്യൻ ആരോഗ്യപ്രവർത്തകരോടൊപ്പം മുന്നോട്ട് വരികയും ചെയ്തു. ഇതിലൂടെ സെബാസ്റ്യൻ എന്ന വ്യക്തി ഏതൊരു കാര്യവും നിസ്സാരമായി കാണരുത് എന്ന പാഠം നമുക്ക് പറഞ്ഞുതരുന്നു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |