ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കിന്നരിപ്പുഴയോരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കിന്നരിപ്പുഴയോരത്ത്

ഒരു കാട്ടിൽ കുറേ കൂട്ടുകാർ ഉണ്ടായിരുന്നു.മാൻ ,തുമ്പി, ചിത്രശലഭം, മീൻ, താറാവ്, താറാക്കുഞ്ഞുങ്ങൾ, തവള എല്ലാവരും ഉണ്ടായിരുന്നു. അവരെല്ലാവരും കിന്നരിപ്പുഴയുടെ തീരത്തിരുന്ന് കളിക്കുകയും സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുമായിരുന്നു.എന്തപകടമുണ്ടായാലും എല്ലാവരും ഒരുമിച്ചു നിൽക്കും. ഒരു ദിവസം അവർ ഒരു മത്സരം വച്ചു.ആരാണ് .കിന്നരിപ്പുഴആദ്യം നീന്തി വരുന്നത് – ഇതായിരുന്നു മത്സരം. മത്സരത്തിനു തയ്യാറായി.മാൻ, തുമ്പി ,ശലഭം ഇവർക്ക് നീന്താൻ കഴിയില്ല. എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന മത്സരം നടത്തിയാൽ മതിയെന്ന് താറാവ് പറഞ്ഞു. അങ്ങനെ മത്സരം വേണ്ടെന്നു വച്ച് അവരെല്ലാവരും ഒളിച്ചുകളിക്കാൻ തുടങ്ങി.


അക്ഷയ് ബോബൻ
3 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ