ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ koronakkalathe puzha
koronakkalathe puzha
ഒരു പുഴയിലെ മാളത്തിൽ ഒരു അപ്പൂപ്പൻ മീനും അമ്മ മീനും കുറെ കുഞ്ഞു മീനുകളും ഉണ്ടായിരുന്നു .അമ്മമീൻ തീറ്റ തേടി എന്നും പോകുമ്പോൾ അവർക്കു സങ്കടമായിരുന്നു .കാരണം അപ്പൂപ്പൻ പറയും "ഈ പുഴയിലെ വെള്ളമെല്ലാം വിഷമാണ് മക്കളെ".എന്നാലും അവർ ആ പുഴയിലെ തീറ്റ തന്നെ കഴിച്ചുപോന്നു .അങ്ങനെ ഒരു ദിവസം 'അമ്മ മീൻ തീറ്റയും കൊണ്ട് വന്നപ്പോൾ പറഞ്ഞു"ഇന്ന് പുഴയിൽനല്ല വെള്ള മായിരുന്നു "സംശയംതോന്നിയ അപ്പൂപ്പൻ മീൻ അടുത്ത ദിവസം 'അമ്മ മീനിന്റെ കൂടെ പോയി .അപ്പൂപ്പൻ മീനും അമ്മമീനും കൂടി നീന്തി നോക്കി .വെള്ളം ശുദ്ധമായിരിക്കുന്നു ." "നമുക്ക് ആ വശത്തേക്ക് നീന്തിയാലോ ?" അമ്മമീൻ ചോദിച്ചു .വേണ്ട അവിടെ മനുഷ്യർ മീൻ പിടിക്കാൻ വരുന്ന സ്ഥലമാണ് അപ്പൂപ്പൻമീൻ പറഞ്ഞു .അവർ അവിടേക്കു നീന്തി .അത്ഭുതം അവിടെ ബോട്ടും വലയും ഒന്നുമില്ല പിറ്റേന്ന് കുഞ്ഞു മീനുകളും അവരുടെ കൂടെ തീറ്റ തേടാൻ പോയി .ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അവർക്കു തോന്നി ഇന്നും മനുഷ്യർ ഇല്ലെങ്കിലോ 'കുഞ്ഞുങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം .അവർ വെള്ളത്തിൽ നീ ന്തിത്തുടിച്ചു .കൊതി തീരെ കളിച്ചു മടങ്ങവേ അവർ ചോദിച്ചു " ഈ പുഴ ഇത്ര വലുതായിരുന്നു അമ്മെ "എവിടെയോ മനുഷ്യർ പോയി.നമുക്ക് പുഴ തിരിച്ചു കിട്ടി ഇനി അവർ ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ അപ്പൂപ്പൻ മീൻ പറഞ്ഞു
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ