ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചടി

കനകം വിളയും അതിരണിപ്പാടവും
അതിരിൻ വക്കിലൂടെ മൗനമായ് നീ ഒഴുകുന്നു.
നിന്റെ ചിലങ്കകൾക്ക് താളം കിലുക്കുവാൻ
കാറ്റിൻകരങ്ങൾ തണലൊരുക്കി.
നിന്നിലെ ജീവന്റെ ജീവനും പേറി
സ്വർണ മത്സ്യങ്ങൾ തുള്ളിക്കളിയ്ക്കുമ്പോൾ
സർവവും നിനക്കായ് ചമഞ്ഞൊരുക്കുന്നു
നിന്റെ ജനനിയാം ഭൂമീ ദേവി.
മണ്ണിൽ ജനിച്ചൊരു പുല്ലിനും പുഴുവിനും
താങ്ങായി തണലായി അന്നമായി തലോടി നീ ...
കേവലായുസുള്ളോരു മനിതനോ
നിന്നെ മെതിച്ച് അഹങ്കരിച്ചീടുന്നു
ചിലപ്പോൾ സഹിയ്ക്കാതെ മറുപടിയെന്നോണം
തിരിച്ചടി നൽകാനും നിർബന്ധിതയാകുന്നു നീ ..

അഞ്ജലി അനിൽകുമാർ
6 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത