ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/തിരികെ വിദ്യാലയത്തിലേക്ക് 21
നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ആശങ്കയെക്കാളേറെ ആഹ്ലാദത്തോടെയാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിയത് .മാസ്കും സാനിറ്റൈസെറും സാമൂഹിക അകലവുമെല്ലാം കാണാപ്പാഠമായിരുന്ന അവർക്കു മുന്നിൽ പ്രവേശനോത്സവഗാനത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചുള്ള ലഘു വീഡിയോകൾ പ്രദർശിപ്പിക്കുകയും സ്കൂൾ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പ്രഥമാധ്യാപകൻ നൽകിയ മധുരം സ്വീകരിക്കുമ്പോഴും കുഞ്ഞുങ്ങളുടെ കണ്ണുകളിൽ നിറയെ വീണ്ടും സ്കൂളിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിരയിളക്കമായിരുന്നു .








