ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കോവിഡ് -19 മഹാമാരി
കോവിഡ് -19 മഹാമാരി
കൂട്ടുകാരെ, നിങ്ങൾക് എല്ലാം അറിയാമല്ലോ ഇപ്പോഴത്തെ കാലം - ഇപ്പോൾ കൊറോണ കാലമാണ്. നാം ആദ്യമായി കേൾക്കുന്ന അസുഖമാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച covid19 അല്ലെങ്കിൽ കൊറോണ. ലോകത്തിന്ന് ജീവിച്ചിരിക്കുന്നതിൽ ആരും കടന്നു പോകാത്ത, കേട്ടുകേൾവി പോലുമില്ലാത്ത ജീവിത സാഹചര്യത്തിലൂടെയാണ് നാമിന്നു - ആബാലവൃദ്ധം - ജനങ്ങളും കടന്നുപോകുന്നത്. അതുകൊണ്ട് "കൊറോണയെ തോൽപിച്ച തലമുറ "എന്ന് വരും തലമുറകളെകൊണ്ട് ആശ്ച്ചര്യ ത്തോടെയും ആദരവോടെയും അഭിമാനത്തോടെയും പറയിക്കേണ്ട ചുമതലയിലാണ് നാമോരോരുത്തരും. നമ്മുടെ അയൽരാജ്യമായ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും തുടങ്ങിയ ഒരു അപൂർവ്വ പനിയാണ് ഇരുന്നൂറിലധികം രാജ്യങ്ങൾ വ്യാപിച്ച് മഹാമാരിയായിആയി മാറിയത്. പല യൂറോപ്യൻ രാജ്യങ്ങളും ഈ വിപത്തിനെ നേരിടുന്നതിൽ വൻ പരാജയങ്ങലാകുന്ന കാഴ്ചയാണ് നാം കാണുന്നത്. സാമ്പത്തികമായും ബൗദ്ധികമായും സൈനികമായും വളരെ മുൻപന്തിയിൽ എന്നു കരുതിയിരുന്ന രാജ്യങ്ങളിലെ ഉയർന്ന മരണസംഖ്യ അവരുടെ ഈ തലയെടുപ്പിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. അവിടെയാണ് ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം വലിയ മാതൃകയാവുന്നത്. മുൻകൂട്ടി തയ്യാർ എടുക്കാതെയാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഓവിഡ് ബാധ കേരളത്തിൽ സ്ഥിതി കരിക്കുന്നത്. വാർത്ത കേട്ട് ജനങ്ങൾ അങ്കലാപ്പിലായ എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ യുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെ യും അവരെ നിയന്ത്രിക്കുന്ന സർക്കാർ വകുപ്പുകളുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ പ്രശംസനീയം ആകുന്നത്. ഈ രോഗം വന്ന് അമേരിക്കയിലെയും ഇറ്റലിയിലെയും പതിനായിരക്കണക്കിന് ആളുകൾ മരിച്ചു. ആ സ്ഥിതി നമ്മുടെ കൊച്ചു കേരളത്തിലും വന്നാൽ ഉള്ള കാര്യം ആലോചിക്കാൻ പോലും വയ്യ. ആ സ്ഥിതി വരാതിരിക്കാൻ നമുക്ക് നമ്മുടെ സർക്കാർ പറയുന്നത് അനുസരിക്കാം. ദിവസങ്ങളോളം ഉള്ള ഉറക്കം കളഞ്ഞ നമ്മുടെ ദൈവമായ ഡോക്ടർമാർ നമുക്ക്വേണ്ടി അവരുടെ കുഞ്ഞുങ്ങളെ പോലും കാണാതെ രോഗികളെ ചികിത്സിക്കുന്നു. ഒരു കാര്യം കൂടി പറയാനുണ്ട്. പി പിഇ കിറ്റ് ധരിച്ച് എട്ടുമണിക്കൂർ ജോലി ചെയ്യണം. അതിനിടയിൽ ഒരു തുള്ളി വെള്ളം കുടിക്കാനോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും സാധിക്കുകയില്ല. രോഗം ഇല്ലാത്തവരോട് സർക്കാർ പറഞ്ഞു ആരും പുറത്തിറങ്ങരുത്, കൂട്ടം കൂടരുത്. അതു ലംഘിച്ച് പുറത്തിറങ്ങിയത് കൊണ്ട് 21 ദിവസം ലോക ഡൗൺ പ്രഖ്യാപിച്ചു. എന്നിട്ടും ജനങ്ങൾ പുറത്തിറങ്ങി. അന്നുമുതൽ സർക്കാർ പോലീസിനെ നിയമിച്ചു. അന്നുമുതൽ പോലീസിനും ഉറക്കമില്ല. ഈ മഹാമാരി ഉണ്ടാകിയ നാശനഷ്ടങ്ങൾ പറയാനാവില്ല. നമുക്ക് ഈ രോഗം വരാതിരിക്കാൻ ചെയ്യാൻ പറ്റുന്ന കാര്യം ഇത്രമാത്രം, ബിജുവിനെ ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക, വിദേശത്തുനിന്ന് വന്നവരെ ക്വാറന്റൈൻ ആക്കുക, പുറത്തിറങ്ങാതെ ഇരിക്കുക, ചുമയോ പനിയോ അനുഭവപ്പെട്ടാൽ 1 0 5 6 എന്ന് ദിശ നമ്പറിൽ വിളിക്കുക. അപ്പോൾ നമുക്ക് സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാം. സുരക്ഷിതമായി വീട്ടിൽ ഇരിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം