ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയലും മണ്ടന്മാരായ മുതലകളും
ബുദ്ധിമാനായ മുയലും മണ്ടന്മാരായ മുതലകളും
ഒരു ദിവസം ഒരു മുയൽ ദാഹിച്ചു പുഴയിൽ വെള്ളം കുടിക്കാൻ വന്നു. അപ്പോൾ കാണാം അക്കരെ നല്ല ക്യാരറ്റ് പിടിച്ചു നിൽക്കുന്നു. മുയൽ ആലോചിച്ചു പുഴ നിറയെ മുതലകൾ ആണല്ലോ എന്ത് ചെയ്യും അക്കരെ കടക്കാൻ.. മുയലിനു ഒരു ഉപായം തോന്നി. അവൻ ഉറക്കെ മുതലകളെ വിളിച്ചു. ആരാണ് പേടിയില്ലാതെ ഞങ്ങളെ വിളിക്കുന്നത് മുതലകൾ പരസ്പരം നോക്കി. അപ്പോൾ അതാ ഒരു കുഞ്ഞു മുയൽ മുതലകൾക്കു ദേഷ്യം വന്നു. പക്ഷെ മുയൽ പേടിച്ചില്ല. അവൻ പറഞ്ഞു കാട്ടിലെ രാജാവ് പറഞ്ഞു മുതലകളുടെ എണ്ണം എടുക്കാൻ ഞങ്ങളുടെ എണ്ണം നീയെങ്ങനെ എടുക്കും മുതലകൾ ചോദിച്ചു. നിങ്ങൾ നിര നിരയായി നിൽക്കു ഞാൻ ചാടിച്ചാടി എണ്ണം എടുക്കാം. മുതലകൾ സമ്മതിച്ചു. മുയൽ ചാടിച്ചാടി അക്കരെയെത്തി ക്യാരറ്റ് വയർ നിറച്ചു കഴിച്ചു. മുതലകൾ പറഞ്ഞു എണ്ണം എടുക്കാൻ പോയ മുയലിനെ കാണുന്നില്ലല്ലോ. അപ്പോൾ അതാ മുയൽ ഓടി വരുന്നു. നീ എവിടെ പോയി. എണ്ണം എടുത്തില്ലേ. മുയലിനു പേടി തോന്നി. എങ്കിലും അത് പുറമെ കാണിക്കാതെ മുയൽ പറഞ്ഞു. എണ്ണം എടുത്തത് ശരിയായില്ല ഒന്നുകൂടി നിങ്ങൾ നിൽക്കണം. മണ്ടൻ മുതലകൾ പിന്നെയും നിന്നു. മുയൽ ചാടി ചാടി ഇക്കരെയെത്തി ഓടി രക്ഷപെട്ടു. അപ്പോഴാണ് മുതലകൾ തങ്ങൾക്കു പറ്റിയ അമളി ഓർത്തത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ