ഗവ. എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര/അക്ഷരവൃക്ഷം/ക‍ുറിപ്പ് - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ

കോവിഡ് 19 അതിജീവനത്തിന്റെ നാളുകൾ. രാവും പകലും തീപിടിച്ച ഓടിയിരുന്ന വാഹനങ്ങൾ , എന്തൊരു വേഗത്തിൽ ആയിരുന്നു ,മത്സരിച്ചായി രുന്നു ഓരോരുത്തരുടെയും ഓട്ടം, എന്തൊരു തിരക്കായിരുന്നു എന്തൊരു ട്രാഫിക് ,റോഡുകൾ ബ്ലോക്ക് ആകുന്നു പരസ്പരം സംസാരിക്കാൻ പറ്റാത്ത അത്ര തിരക്ക് ;നമ്മുടെ ഈ തിരക്കുകൾ ഒക്കെ എവിടെ പോയി സൂചി കുത്താൻ ഇടം ഇല്ലാത്ത വിധം തിങ്ങി നിറഞ്ഞ തെരുവുകൾ, ബസ് സ്റ്റോപ്പുകൾ ,റെയിൽവേ സ്റ്റേഷനുകൾ, വിമാനം താവളങ്ങൾ നമ്മുടെ യാത്ര ക്ക് മോഹങ്ങൾക്ക് എന്തുപറ്റി ?അത്യാവശ്യ സാധനങ്ങൾ ഉള്ള കടകൾ മാത്രം തുറന്നിരിക്കുന്നു ആർക്കും സ്വർണ്ണം വാങ്ങി കൂട്ടേണ്ട ;ചുരിദാറും സാരിയും മറ്റ് തുണിത്തരങ്ങളും വേണ്ട; ചിന്തകളിൽ കല്യാണ മാമാങ്കങ്ങളും സൽക്കാരങ്ങളും പൊങ്ങച്ചങ്ങളും മാത്രം ആ ചിന്തകളൊക്കെ എവിടെ പോയി ? നമ്മൾ എത്ര പെട്ടന്നാണ് ഇങ്ങനെ ഒക്കെ മാറിയത് . ആര് പറഞ്ഞു നമുക്ക് മാറാൻ കഴിയില്ലെന്ന് വീടുകളിൽ പോലും പലതും നമ്മൾ ശ്രദ്ധയോടൂകൂടി ഉപയോഗിച്ചില്ലെ പാഴാക്കാതെ പലതും നമ്മൾ ഉപയോഗിക്കാൻ പഠിച്ചില്ലേ നമുക്ക് ജീവിക്കാൻ ഇത്രയൊക്കെ മതിയായി ട്ടും എന്തൊക്കെയാണ് വാരിക്കൂട്ടി യിരുന്നത് തിന്ന് തീർത്തിരുന്നത് വെറുതെ കളഞ്ഞിരുന്നത് ?
നന്ദന ബിജു
5 എ ഗവ.എൽപിഎസ്, മുള്ളികുളങ്ങര.
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം