വിദ്യാരംഗം കലാ സാഹിത്യ വേദി/കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വച്ചു കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികളുടെ സർഗാത്മകമായ രചനകൾ കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള അവസരം കലാസാഹിത്യവേദി യിലുണ്ട്. 2021 ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട എഴുത്തുകാരൻ ഷാനവാസ് വള്ളികുന്നംആയി ഒരു അഭിമുഖം നടത്തുകയുണ്ടായി. കോ വിഡ് കാലത്തെ ആശുപത്രി എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു ചിത്രരചനാ മത്സരവും ഈ വർഷം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുകയുണ്ടായി. കുട്ടികളുടെ കഥ കവിത ആലാപനം തുടങ്ങിയ സർഗവാസനകൾ നല്ല രീതിയിൽ പരിപോഷിപ്പിച്ചു കൊണ്ടുപോകുന്നതിന് ഈ സാഹിത്യവേദി പ്രയോജനം ചെയ്യുന്നു