ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19

"ഓർക്കുക ഭയമല്ല വേണ്ടത് ജാഗ്രതയാണ്

വീട്ടിലിരിക്കൂ സുരക്ഷിതരാകൂ"


ഓടുക ഓടുക കോവിടേ നീ
ഓടി ഒളിക്കുക വൈറസേ നീ
ചൈനയുമല്ല ഇറ്റലിയുമല്ല അമേരിക്കയിലുമല്ലിത്
കേരളമാണെന്നു ഓർക്കേണം നീ..

കൈകൾ കഴുകിയും മാസ്ക് ധരിച്ചും
കോവിഡ് എന്ന മഹാമാരിയെ തുരത്തീടാം
കൂട്ടം കൂടലും സമ്പർക്കങ്ങളും
ഒഴിവാക്കി നിന്നെ ഞങ്ങൾ തുരത്തീടാം..

ജനതാ കർഫ്യൂ കഴിഞ്ഞു
ഞങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണം കൊണ്ടും
നിന്നെ ഞങ്ങൾ തുരത്തീടും
ലോക രാജ്യങ്ങൾ ഈ മഹാമാരിയെ
ഓർത്തു കേഴുമ്പോൾ ഈ കൊച്ചു
കേരള ജനത ഒറ്റക്കെട്ടായി നിന്നു
ഞങ്ങൾ നിന്നെ നേരിടും.

ഓടുക ഓടുക കോവിടേ നീ
ഓടി ഒളിക്കുക വൈറസേ നീ
ഓർക്കുക ഭയമല്ല വേണ്ടത് ജാഗ്രതയാണ്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ..


 

അദുൽ ഇഹ്‌സാൻ
4 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത