ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഉണരൂ നൻമ തൻ കിരണവുമായി
ഉണരൂ നൻമ തൻ കിരണവുമായി
ഏപ്രിൽ 22 ഭൗമദിനം. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുമ്പോൾ ഒരു ഭൗമദിനം കൂടി കടന്നു പോയി. വായുവുംജലവുംമണ്ണും മലിനമാക്കപ്പെട്ട ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. എന്തിനെയും കച്ചവടക്കണ്ണിലൂടെ കാണുന്ന മനുഷ്യർ തന്നെയാണ് പ്രകൃതിയുടെ നിലനില്പിന് ഭീഷണിയായിരിക്കുന്നത്. സ്വാർഥലാഭത്തിന് വേണ്ടി കുന്നുകൾ ഇടിച്ചു നിരത്തുകയും തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്യുന്നത് വഴി ഭൂമിയുടെ ജലസംഭരണിയാണ് നശിപ്പിക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ധ്രുവങ്ങളിലെ മഞ്ഞുരുക്കവും ആവാസവ്യവസ്ഥയുടെ നാശവും പരിസ്ഥിതി ചൂഷണത്തിന്റെ അനന്തരഫലങ്ങളാണ്. ഇവയെല്ലാം നമ്മുക്ക് ബോധ്യപ്പെടുത്തിയത് കോവിഡ് 19 എന്ന കുഞ്ഞുവൈറസാണ്. കോവിഡ് ഭീതിയിൽ ജനങ്ങൾ വീടുകളിൽ കഴിഞ്ഞു. വ്യവസായ ശാലകൾ പ്രവർത്തനരഹിതമായി, നിരത്തുകൾ ശൂന്യമായി, മലിനമുക്തമായി ആകാശം തെളിഞ്ഞു. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് എങ്കിലും അത് പ്രകൃതിക്കാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്തത്.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത നമ്മെ ഓർമപ്പെടുത്തുകയാണ് ഈ മഹാമാരി. ഇനിയുംനാംഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മഹാമാരികളും അന്തരീക്ഷവ്യതിയാനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ ജീവന്റെ നിലനില്പ് കൂടുതൽ അപകടത്തിലാകും. സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ നല്ലൊരു നാളേക്കായി നമ്മുക്ക് കൈകോർക്കാം. ഭൂമിയിൽ പച്ചപ്പ് നിറച്ചും പ്ലാസ്റ്റിക് വർജിച്ചുംവായുമലിനീകരണം കുറച്ചുകൊണ്ടും പ്രകൃതിയെ സംരക്ഷിക്കാൻ നാം തയ്യാറാകണം. ഭൂമി മനുഷ്യന്റേത് മാത്രമല്ല സകല ജീവജാലങ്ങളുടേതുമാണ്.ഭൂമിയെ സംരക്ഷിക്കാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്.അത് നാം നിറവേറ്റണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം