ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതിയും വികസനവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും വികസനവും


വർത്തമാന കാല സമൂഹത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണിവ. കാടുകൾ വെട്ടിയും കുന്നിടിച്ചും പാടം നികത്തിയും മനുഷ്യൻ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. വരുംതലമുറയ്ക്കു പോലും ജീവിക്കാൻ സാധിക്കാത്ത വിധം മനുഷ്യൻ ക്രൂരമായി പ്രകൃതിയിൽ പ്രവർത്തിക്കുന്നു. ജീവന്റെ തുടിപ്പ് ഭൂമുഖത്തു നിന്ന് തുടച്ചുനീക്കാൻ മനുഷ്യന്റെ പ്രവൃത്തികൾ ഇനിയും കാരണമായിക്കൂടാ. പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാമാരിയായും കൊടും ചൂടായും ജലക്ഷാമമായും പ്രകൃതിയും പ്രതികരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു





അതുൽ AS
4E ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം