ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ....
കൊറോണ വൈറസ് ....
കൊറോണ ഭീതിയിലാണ് ഇന്ന് ലോകം .സാധാരണ പനിയുടെ ലക്ഷണങ്ങളോടുകൂടി ചൈനയിലെ വുഹാനിലാണ് ഈ രോഗം കാണപ്പെട്ടത്. ആദ്യം അത്ര ഗൗനിക്കാതിരുന്നു വെങ്കിലും വളരെ വേഗത്തിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാവുകയായിരുന്നു. അനിയന്ത്രിതമായി രോഗം വ്യാപിക്കുകയും മരണങ്ങൾ വർധിക്കുകയും ചെയ്തതോടെ ചൈന ലോകത്തിന് മുന്നറിയിപ്പ് നല്കി. അപ്പോഴെക്കും രോഗം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പകർന്നിരുന്നു. സാധാരണ പനിയുടെ ലക്ഷണങ്ങളായ ചുമ, തുമ്മൽ,എന്നിവയാണ് ആരംഭത്തിലെ ലക്ഷണങ്ങൾ എന്നാൽ രോഗം മൂർച്ചിക്കുന്നതോടെ ശ്വാസതടസ്സം അനുഭവപ്പെടുന്നു. ശ്വാസകോശത്തിൽ ബാധിക്കുകയും രോഗ പ്രതിരോധശേഷി ഇല്ലാത്തവർക്ക് മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. ചൈനയിൽ നിന്നും ലോകo മുഴുവൻ വ്യാപിച്ച ഈ രോഗത്തിന് covid 19 എന്ന് ലോകാരോഗ്യ സംഘടന പേരു നല്കി കൊറോണ വൈറസ് 2019 എന്നതിനെ ചുരുക്കിയാണ് ഈ പേര്. ഇറ്റലിയിലാണ് പിന്നീട് ഈ രോഗം വളരെ മോഷമായ രീതിയിൽ വ്യാപിച്ചത് .കുട്ടികൾ പ്രായമായവർ രോഗം ബാധിച്ചാൽ മരിക്കുന്ന തായി കണ്ടു കാരണം അവർക്ക് പ്രതിരോത ശേഷി കുറവാണ്. താമസിയാതെ തന്നെ നമ്മുടെ കേരളത്തിലും ഇവൻ വന്നെത്തി. അതോടെ ഒരു ദിവസം ഉച്ചയോടെ സ്കൂളുകൾ അടച്ചു നമ്മുടെ നാടും രക്ഷപ്പെടാനുള്ള മാർഗങ്ങൾ തേടി തുടങ്ങി ക്വാറൻ്റെൻ, ഐസൊലേഷൻ , സാമൂഹിക അകലം, സാമൂഹീക വ്യാപനം, ലോക് ഡൗൺ, തുടങ്ങിയ പുതിയ രീതികളും പേരുകളും നമ്മുടെ നാട്ടിലും കേട്ടു തുടങ്ങി. നമ്മുടെ സ്കൂളുകൾ അടച്ചപ്പോൾ തന്നെ അച്ഛനും അമ്മയ്ക്കും ജോലിയും ഇല്ലാതായി എല്ലാവരും വീട്ടിൽ പൂട്ടിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിനായി എന്നും വൈകീട്ട് 6.00 മണിക്ക് കുടുംബസമേതം ടീ.വി കാണാൻ തുടങ്ങി.ജനങ്ങളുടെ സേവനത്തിന് പുതിയ പുതിയ മാർഗങ്ങൾ ഉണ്ടായി. സൗജന്യ റേഷനും സാധനങ്ങളുടെ കിറ്റും വളരെ ഉപകാരപ്പെട്ടു. കമ്യൂണിറ്റി കിച്ചണും പുതിയ ഒരു അറിവായിരുന്നു എനിക്ക്. പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കണമെന്നും ഒരു മീറ്റർ അകലം പാലിക്കാനും നിർദ്ദേശങ്ങൾ വന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കണം. ആവശ്യത്തിന് മാത്രം പുറത്തിറങ്ങാവൂ. ആശുപത്രികളിൽ ആവശ്യമില്ലാതെ പോകരുത് പുറത്തു നിന്ന് വന്നാൽ കൈകൾ സോപ്പു പയോഗിച്ച് കഴുകണം തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവല കൊണ്ട് മൂടണം ഈ വൈറസിന് ഇതുവരെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. അതു കൊണ്ടു തന്നെ രോഗം വരാതെ നോക്കലാണ് നല്ലത് .
നമ്മുടെ നാടിനെ രക്ഷിക്കാൻ പാടുപെടുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും ഡോക്ടർമാർക്കും നെഴ്സുമാർക്കും ആബുലൻസ് ഡ്രൈവർമാർക്കും ആശുപത്രിയിലെ മറ്റു ജോലിക്കാർക്കും പിന്നെ ആരോഗ്യ സാമൂഹ്യ പ്രവർത്തകർക്കും ഒപ്പം നമുക്കും ഒന്നിക്കാം .......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം