ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം/ഇന്നത്തെ ശുചിത്വത്തിലാണ് നാളത്തെ ജീവിതം
ഇന്നത്തെ ശുചിത്വത്തിലാണ് നാളത്തെ ജീവിതം
ശുചിത്വം ഒരു സംസ്കാരമാണ്. നാം ശുചിത്വം ഒരു ശീലമാക്കി എടുക്കണം. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. റോഡിലും, പുഴയിലും, നദിയിലുമൊക്കെ മാലിന്യങ്ങൾ വലിച്ചെറിയരുത്. പകരം മാലിന്യസംസ്കരണം ഉറപ്പ് വരുത്തണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ വൃത്തിയായി കഴുകണം. ടോയ്ലറ്റ് ഉപയോഗിച്ചശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. പ്ലാസ്റ്റിക്സാധനങ്ങൾ ശരിയായ രീതിയിൽ സാംസ്കരിക്കുന്ന കടകളിൽ നൽകുക. കൃഷിയിടവും, അടുക്കളതോട്ടവും വൃത്തിയായി സൂക്ഷിക്കുക. ഓരോ വീട്ടിലും മണ്ണിര കമ്പോസ്റ്റ് പ്രോൽസാഹിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. ബേക്കറി സാധനങ്ങൾ, മത്സ്യമാംസങ്ങൾ എന്നിവയുടെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്. ഇവ പ്ലാസ്റ്റിക് കവറുകളിലും കണ്ടയ്നറുകളിലുമാണ് ലഭിക്കുന്നത്. ഇത് സാംസ്കരിക്കുന്നതിൽ നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഇത് ഭയാനകമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും. എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഡങ്കിപ്പനി, ഇപ്പോൾ ഇതാ കൊറോണയും ലോകത്തെ അലട്ടുന്നു. എലി, പാറ്റ, ഈച്ച, കൊതുക് എന്നിവ രോഗവാഹികളായി മാറുന്നു. ശുചിത്വമില്ലായ്മയാണ് ഇതിന് കാരണം. ശുചിത്വം നമ്മുടെ ശീലമാക്കി മാറ്റണം. മനുഷ്യന്റെ ശോഭനമായ ഭാവിക്ക് മാത്രമല്ല, മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും ശുചിത്വം അത്യാവശ്യമാണ്. ഇന്ന് ലോകം അഭിമുഖികരിക്കുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരം ശുചിത്വം മാത്രമാണ്. ഇന്നത്തെ ശുചിത്വത്തിലാണ് നാളത്തെ നമ്മുടെ ഭാവി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം