ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം
ഒരുമിച്ചു പൊരുതാം
കൊറോണ വൈറസ് : ലോകമൊട്ടാകെ ഈ വൈറസിനെ കുറിച്ചു ആശങ്കയും ആണ്. 2019 നവംബറിൽ ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി വൈറസിനെ കണ്ടെത്തിയത്. ഇതിനു പ്രതിരോധ മരുന്ന് ഇല്ല അതിനാൽ രോഗ ബാധിതർ മരണത്തിനു കീഴടങ്ങുന്നു. ദുഖകരമായ വാർത്ത എന്തെന്നാൽ കേരളത്തെയും ഈ മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. സമൂഹ വ്യാപനത്തിലൂടെ ഈ രോഗം പിടിക്കുമ്പോൾ നമ്മൾ പല ജാഗ്രത കൈക്കൊള്ളണം. ഈ അവസ്ഥയിൽ എനിക്ക് പറയാൻ ഉള്ളത് കൂട്ടരേ ഈ മഹാമാരിക്ക് എതിരെ പോരാടുവാൻ നേരമായിരിക്കുന്നു. പ്രതിരോധ മാർഗങ്ങളിലൂടെ എല്ലാരും വീടുകളിൽ കഴിയുകയും സമൂഹവ്യാപനം തടയുകയും ചെയ്യണം.കൊറോണ വൈറസിന്റെ ഈ കണ്ണിയെ നമുക്ക് തകർക്കാം. കൈ സോപ്പ് ഉപയോഗിച്ചു കഴുകുക, സ്നേഹ സ്പര്ശങ്ങളും ഹസ്ത ദാനങ്ങളും ഒഴിവാക്കുക. അല്പകാലം നമുക്ക് അകത്തു ഇരിക്കാം. കരുതൽ ഇല്ലാതെ നടന്നാൽ നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല ഒരു ജനത ആണ്. ആരോഗ്യ രക്ഷയ്ക്കായി നൽകുന്ന ശുഭ വാർത്ത കേൾക്കുവാൻ നമുക്ക് ഒരു മനസോടെ ശ്രെമിക്കാം. ജാഗ്രതയോടെയും ശുചിത്വ ബോധത്തോടെയും ഭയക്കാതെ ശ്രദ്ധയോടെ മുന്നേറാം. ഈ ലോക നന്മയ്ക്കായി...
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ