ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന രോഗങ്ങൾക്ക് എല്ലാം കാരണം നമ്മുടെ ശുചിത്വമില്ലായ്മ തന്നെയാണ്. വ്യക്തി ശുചിത്വം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് . നമ്മുടെ കൈകൾ, നഖങ്ങൾ, വായ്, മൂക്ക് തുടങ്ങിയ അവയവങ്ങൾ ശുചിയായി സൂക്ഷിക്കണം. നഖങ്ങൾക്കിടയിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ നമ്മുടെ ആഹാരത്തിലൂടെ ഉള്ളിൽ ചെല്ലുകയും അത് പലവിധത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഈ കാലത്തെ മഹാമാരിയായ കൊവിഡ് - 19 എന്ന അസുഖം ലോകത്തെ കാർന്നുതിന്നുന്നതിന്, ഒര് കാരണം വ്യക്തി ശുചിത്വം പാലിക്കാത്തതാണ് .കൊവിഡ് 19 എന്ന അസുഖത്തിന്റെ പ്രതിരോധത്തിന് വ്യക്തി ശുചിത്വം പരമപ്രധാനമാണ്. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും നമ്മുടെ ശരീരവും ശുചിയായി സൂക്ഷിച്ചുംസാമൂഹിക അകലം പാലിച്ചും നമ്മുടെ കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാം. "ശുചിത്വമാകട്ടെ നമ്മുടെ മുദ്രാവാക്യം"

സ്കന്ദ് എസ് നായർ
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം