ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/പൂക്കളെ സ്നേഹിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കളെ സ്നേഹിച്ച പെൺകുട്ടി
 ഒരിടത്ത് ചിന്നു എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു .അവൾ ചെടികളെയും പൂക്കളെയും ഒരുപാട് സ്നേഹിച്ചിരുന്നു. ചിന്നുവിന് ഒരു ചെറിയ പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ഒരു ചെടിയിൽ മാത്രം പൂക്കൾ ഉണ്ടായിരുന്നില്ല. അവൾക്ക് അതിൽ വലിയ വിഷമം ഉണ്ടായിരുന്നു.എന്നാലും അവൾ എല്ലാ ചെടികൾക്കും വെള്ളമെഴിക്കുമ്പോൾ അതിനും ഒഴിക്കുമായിരുന്നു.പതിവുപോലെ പിറ്റേ ദിവസവും ചിന്നു ചെടികൾക്ക് വെള്ളമൊഴിക്കാൻ എത്തി എന്നാൽ അവൾ ഒരു കാഴ്ച കണ്ടു പൂക്കൾ ഉണ്ടാകാത്ത ചെടിയിൽ അതാ മൊട്ടുണ്ടായി അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു അവൾ തുള്ളിച്ചാടി വീട്ടിലേക്ക് പോയി 
 🌷🌷🌷🌷🌷🌷
വൈഷ്ണ.എസ്സ്.എസ്സ്
2.B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ