ഗവ. എൽ. പി. എസ്. മുക്കുടിൽ/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
ദിനാചരണങ്ങൾ
അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ദിനാചരണങ്ങൾ നടത്തുകയും അതിന്റെ സവിശേഷതകൾ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു പോരുന്നു.
സ്കൂൾ ഇലക്ഷൻ
കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനും വോട്ടിങ് രീതികൾ മനസിലാക്കുന്നതിനും വേണ്ടി സ്കൂൾ ഇലക്ഷൻ നടത്തുകയും ക്ലാസ് ലീഡർ മാരെയും സ്കൂൾ ലീഡറെയും തെരഞ്ഞെടുക്കുകയും ചെയ്തു.
സ്കൂൾ കലോത്സവം
കുട്ടികളുടെ സർഗ ശേഷി പരിപോഷിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവം സംഘടിപ്പിച്ചു . വിജയികളെ സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡുകൾ നേടുവാനും സാധിച്ചു
സ്കൂൾ കായിക മേള
കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കുന്നതിനും കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുമായി സ്കൂൾ കായിക മേള നടത്തി .ആദ്യ സ്ഥാനക്കാരായ കുട്ടികളെ ഉപജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു
ശാസ്ത്ര -പ്രവൃത്തി പരിചയ മേള
വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ ശാസ്ത്ര -പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു. വിജയികളെ ഉപജില്ലാതല മേളകളിൽ പങ്കെടുപ്പിച്ചു മികച്ച ഗ്രേഡുകൾ നേടുകയും ചെയ്തു
മികവുത്സവം
വർണക്കൂടാരം
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വർണക്കൂടാരം പദ്ധതി ഉദ്ഘാടനം നടത്തി. കുട്ടികളിലെ വിവിധ ശേഷികളുടെ വികാസം ലക്‌ഷ്യമാക്കി ; വ്യത്യസ്തമായ എട്ട് ഇടങ്ങളിലായി ഒരുക്കിയ മനോഹരമായ ഈ പദ്ധതിയിലെ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ട് പോകുന്നു