ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. മുക്കുടിൽ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
പ്രേവേശനോത്സവം 2026-27
പ്രേവേശനോത്സവം 26-27
പഠനോപകരണ വിതരണം

സ്കൂൾ പ്രേവേശനോത്സവം 2026-27

2026-27 അധ്യയന വർഷത്തെ സ്കൂൾ തല പ്രേവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു : വാർഡ് മെമ്പർ ശ്രീ സിറാജ് അവർകൾ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ നൗഷാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രാദേശിക സാമൂഹ്യ സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. പ്രഥമാധ്യാപിക ശ്രീമതി ഗീത ടീച്ചർ സദസ്സിനു സ്വാഗതം പറയുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സീന നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശൻ അവർകൾ നിർവഹിച്ച സംസ്ഥാന തല പ്രേവേശനോത്സവം തത്സമയ സംപ്രേഷണം നടത്തുകയും തുടർന്ന് പൂർവ വിദ്യാർത്ഥികൾ ,അഭ്യുദയകാംഷികൾ തുടങ്ങിയവർ നൽകിയ പഠനോപകരണങ്ങൾ സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിക്കുകയും ചെയ്തു.

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float