ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കരിയർ ഗൈഡൻസ് ശില്പശാല നടത്തി

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസലിംഗ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി തൊഴിൽ ഉപരിപഠന മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് സെല്ലിലെ സംസ്ഥാനതല റിസോഴ്സ് ടീം അംഗങ്ങളായ മനോജ് ജോൺ, എം.കെ രാജേന്ദ്രൻ, ഡോ. ബാവ കെ.പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു.