ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കരിയർ ഗൈഡൻസ് ശില്പശാല നടത്തി

വയനാട് ജില്ലാ പഞ്ചായത്തിന്റെയും, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലെസൺ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ - പട്ടികജാതി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വാർഡ് മെമ്പർ ടി.പി ഷിജു , കെ. അനിൽകുമാർ , പി.ഡി. ഹരി എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി കരിയർ കൗൺസലർ ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.

സൈക്കിൾ റാലിക്ക് മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി.

ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് ജില്ലാ ചാപ്റ്റർ കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലിക്ക് മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്വീകരണം നൽകി. ലഹരി വിമുക്ത വയനാട് എന്ന ആശയത്തിന് ഊന്നൽ നൽകി ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറിയിൽ നിന്ന് കൽപ്പറ്റ എസ്.കെ. എം.ജെ സ്കൂൾ വരെയാണ് റാലി സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത ശശി, ഹയർ സെക്കണ്ടറി കോഡിനേറ്റർ ഷിവി കൃഷ്ണൻ , എ.ഇ.ഒ ജോളിയമ്മ മാത്യു, വൈസ് പ്രിൻസിപ്പാൾ ജോയ വി. സ്കറിയ, സി.ഇ ഫിലിപ്പ് , കരിയർ ഗൈഡ് ഡോ ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.

കരിയർ ഗൈഡൻസ് സെമിനാർ നടത്തി

ഇന്ത്യൻ വ്യോമസേനയിലെ വിവിധ തൊഴിലവസരങ്ങളെയും , പ്രവേശന രീതികളെയും കുറിച്ച് മിനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എയർ ഫോഴ്സ് എറണാകുളം റെജിമെന്റിലെ ഓഫീസർമാരായ പി.കെ ഷെറിൻ , വി.എസ് ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കരിയർ ഗൈഡ് ഡോ. ബാവ കെ. പാലു കുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു.

പോക്സോ ബോധവത്കരണ ശിൽപശാല

സമൂഹത്തിൽ കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2012 - ൽ നിലവിൽ വന്ന പോക്സോ ആക്ടിനെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലുള്ള മുഴുവൻ വിദ്യാർഥികളും പരിശീലന പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ സുമ ജേക്കബ് , കരിയർ ഗൈഡ് ബാവ കെ. പാലുകുന്ന് എന്നിവർ ശിൽപശാലയ്ക്കു നേതൃത്വം നൽകി.