ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്


School Camp -Phase 1

2025-2028 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം   18/05/2025 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt. Sreeletha SL, internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.23 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. Reels നിർമാണം, വീഡിയോ എഡിറ്റിങ് എന്നിവയിൽ കുട്ടികൾ പ്രാവീണ്യം നേടി.

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും അധ്യാപകരും smc അംഗങ്ങളും ചേർന്ന് വൃത്തിയാക്കി. 2026 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, LSS കരസ്ഥമാക്കിയ കുട്ടികളെ അവരുടെ വീടുകൾ സന്ദർശിച്ച് അനുമോദിക്കുകയും ചെയ്തു.

2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ICT സഹായത്തോടെ ഈ വർഷത്തെ പ്രവേശനോത്സവ ഗാന0 പ്രദർശിപ്പിച്ചു.

നവാഗതരായ കുരുന്നുകളെ മുന്നിൽ നിർത്തി സ്കൂളിലെ മറ്റു കുട്ടികളെയും അണിനിരത്തി പ്രവേശനോത്സവ റാലി സംഘടിപ്പിച്ചു.

തുടർന്ന് എസ്എംസി എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ഡി നാഗേഷ് കുമാറിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. എച്ച് എം ശ്രീമതി സീന ദാസ് സ്വാഗതം ആശംസിച്ചു. പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന് ആയ ബഹുമാനപ്പെട്ട ശ്രീമതി രതി സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൻ സുധാമണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കഴിഞ്ഞ അക്കാദമികവർഷം മികച്ച പ്രകടനം നടത്തിയ വിജയികൾക്കുള്ള അനുമോദനം നടന്നു. നവാഗതരായ വിദ്യാർഥികൾക്ക് ബാഗ്, നോട്ട് ബുക്ക് മറ്റു കുട്ടികൾക്ക് പഠനോപകരണങ്ങളുടെയും   വിതരണം നടന്നു.ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ആശംസ പ്രസംഗങ്ങൾക്ക് ശേഷം സ്റ്റാഫ് പ്രതിനിധി ശ്രീ ബിനു ജി അവറുകൾ കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് ഏവർക്കും പായസം വിതരണം നടത്തി. കുട്ടികൾ ഏവരും അവരവരുടെ ക്ലാസുകളിലേക്ക് എത്തുകയും അവരെ പുതിയ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2026 ജൂൺ അഞ്ചാം തീയതി രാവിലെ എച്ച് എം ശ്രീമതി സീനാദാസ് ടീച്ചർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.

അന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ'' പ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി'' മുഴങ്ങുകേട്ടു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു.

ഉച്ചയ്ക്കുശേഷം കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. Poster making, pencil drawing ഇവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.

കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികളും നട്ടു.ചെടിച്ചട്ടികളും പൂക്കളുമായി സ്കൂൾ അങ്കണം മനോഹരമാക്കി