ഗവ. എച്ച്.എസ്. പനയപ്പിള്ളി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷം 2025

2025 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ  സ്കൂളിൽ ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലി യിൽ HM അബ്ദുൽ സത്താർ സർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. അയാന വർഗീസ് (std 3 ), അമാന വർഗീസ് (std 5 ), സ്റ്റീവ് സെബാസ്റ്റ്യൻ (std 10 ) എന്നിവർ പരിസ്ഥിതിദിന പ്രസംഗങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് കുട്ടികൾ സ്കൂൾ പരിസരത്തു ചെടികൾ വെച്ചുപിടിപ്പിക്കുകയും സ്കൂൾ ഗ്രൗണ്ട് വൃത്തിയാക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി ഒഴിവാക്കി.