ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
ബേക്കലിന്റെ ചരിത്രപടവുകളിലേക്ക്
നാടോടി വിജ്ഞാനീയം തയ്യാറാക്കിയ അക്ഷയ എ

തയ്യാറാക്കിയത്: അക്ഷയ എ, പത്താംതരം ഡി(2019-2020)

ആമുഖം

കാലഹരണപ്പെട്ടുപോയ പലതിനെയും കുറിച്ചുള്ള വിശാലമായ ചരിത്രം. ബേക്കൽ എന്ന പ്രദേശത്തിന്റെ വികാസ ചരിത്രമാണ് ഈ പ്രബന്ധത്തിലൂടെ അനാവരണo ചെയ്യുന്നത്.മലബാറിന്റെ ചരിത്രം പഠനാർഹവും ദീപ്തവുമാണ്. പുതിയ തലമുറയ്ക്ക് ഈ പ്രദേശത്തിന്റെ ഈടുറ്റ ചരിത്രസാക്ഷ്യങ്ങൾ സഞ്ചയിച്ചു വെക്കുക എന്ന ക്ലേശകരവും അത്യന്തം സങ്കീർണ്ണവുമായ ദൗത്യമാണ് ഇതിലൂടെ നിർവ്വഹിക്കുന്നത്. ചരിത്രം ജനസൃഷ്ടിയാണ്. ഏതൊരു സാമൂഹ്യ ഘടനയ്ക്കുo സാമ്പത്തികമായ ഒരിടത്തറയും സാമ്പത്തി കേതരമായ ഒരു മേൽപ്പുരയുമുണ്ട്. ഉൽപ്പാദന ശക്തികളും ഉൽപ്പാദന ബന്ധങ്ങളും ചേർന്നുണ്ടാകുന്ന ഉൽപ്പാദന വ്യവസ്ഥയാണ് സാമ്പത്തികമായ അടിത്തറ. അതുക്കൊണ്ട് തന്നെ ചരിത്രത്തിന്റെ നിയാമക ശക്തി ഉൽപ്പാദനവ്യവസ്ഥയിൽ വരുന്ന മാറ്റമാണ്. ബേക്കലിന്റെ ചരിത്ര വസ്തുതകളെ വിലയിരുത്തുന്ന ഈ പ്രബന്ധം മറഞ്ഞു പോയക്കാലങ്ങൾ നമുക്കുമുന്നിൽ ബാക്കി വച്ച അടയാളങ്ങളെ കൂടി സാക്ഷ്യപ്പെടുത്തുന്നു.

പേര് വന്ന വഴി

തദ്ദേശീയനായ ബേക്കൽ രാമനായ്ക്കന്റെ അഭിപ്രായത്തിൽ ബേക്കൽ എന്ന പദം ബാല്വക്കുളം(വിലയക്കുളം) എന്ന പദം ലോപിച്ച് ഉണ്ടായതാണ്. ഈ പേര് ബേക്കുളമെന്നും പിന്നീട് വാമൊഴിയിലൂടെ ഇന്നത്തെ ബേക്കലം എന്നതിലേക്കും രൂപാന്തരപ്പെട്ടും.

ഭൂപ്രകൃതി

അറബികടലിന്റെയും പശ്ചിമഘട്ട മലനിരകളുടെയും ഇടയിൽ കടലിനോട് തൊട്ടുരുമ്മി നിൽക്കുന്ന കൊച്ചു പ്രദേശമാണ് ബേക്കൽ. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയെ ദ്ധ ന്ന് മേഖലകളായി തിരിക്കാം. തീരദേശം, മലനാട് ,ഇടനാട് എന്നിങ്ങനെ കടലോരത്ത് നിന്ന് തുടങ്ങി കിഴക്കോട്ട് കൂടിയത് 3 കിലോമീറ്റർ വീതിവരെ വ്യാപിച്ചുകിടക്കുന്ന നേരിയ മേഖലയാണ് തീരദേശം . സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 മീറ്റർ വരെ ഉയരുള്ളതും മണലും ഏക്കൽമണ്ണും കൂടിയതുമായ പ്രദേശമാണിത്. ബേക്കലിൽ 45 മുതൽ 60 വരെ ഉയരമുള്ള കുന്നിൻ പുറങ്ങളായ പ്രദേശങ്ങളുണ്ട്. കിഴക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ ജനനിബിഡമായ പ്രദേശം കൂടിയാണിത്. കൃഷിയും, മത്സ്യ ബന്ധനവുമാണ് സാധാരണ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ. കൃഷിയിടങ്ങളെ നയ്ക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുകയും ചെയ്യുന്ന പുഴകൾ ആധുനിക പൂർവ്വകാലഘട്ടത്തിൻ സഞ്ചാര മാർഗങ്ങളായും വർത്തിച്ചിരുന്നു. ഭൂപ്രക്യതി ഇവിടുത്തെ ജൈവ വൈവിധ്യത്തിനും ആവാസ വ്യവസ്ഥ രൂപമെടുക്കുന്നതിനും നിർണായക ഘടകമാണ് .

ബേക്കൽ ജനത

ബേക്കൽ എന്ന പ്രദേശത്ത് ജനവാസം എന്ന് തുടങ്ങി എവിടെയൊക്കെയാണ് വാസസ്ഥലങ്ങൾ പ്രത്യക്ഷപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി പറയാൻ സഹായിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പ്രാചീനശിലായുഗത്തിൽ തന്നെ മനുഷ്യുണ്ടായിരിക്കാൻ സാധ്യതയുണ്ട്. നവീന ശിലായുഗത്തിൽ ഇവിടങ്ങളിൽ ജനങ്ങൾ പുഴയോരങ്ങളിൽ മത്സ്യം പിടിച്ചും കാടുകളിൽ വേട്ടയാടിയും ഇരതേടി ജീവിച്ചിരിക്കാമെന്ന് ന്യായമായും ഊഹിക്കാം. പള്ളിക്കര പഞ്ചായത്തിൽ നിന്നും നവീനശിലായുഗ ജീവിത വ്യവസ്ഥ സൂചിപ്പിക്കുന്ന നിരവധി സ്മാരകങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ന് ഇവിടം ഭൂരിഭാഗവും മുക്കുവരും മാപ്പിളമാരുമാണ് അധിവസിക്കുന്നത് ,കൂടെ കുറച്ച് തീയ്യരും കച്ചവടക്കാരായ കൊങ്കിണികളും ഉണ്ട്. ക്യഷിയായിരുന്നു മാപ്പിളമാരുടെ പ്രധാന ഉപജീവന മാർഗം. മുക്കുവർക്ക് പ്രബലമായ രണ്ട് വിഭാഗങ്ങളുണ്ട് മുന്നില്ലക്കാരും, നാലില്ലക്കാരും. ബേക്കലിലെ മുക്കുവർ നാലില്ലക്കാരാണ്. ബേക്കലിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഇന്ന് ഏതപ്പെട്ടിരിക്കുന്നത് പേപ്പർ ബേഗ്, ചന്ദനത്തിരി ,പപ്പടം, കുട നർമാണം എന്നീ മേഖലകളിലും ഏർപ്പെട്ടുവരുന്നു. ഈ പന്ധതികളൊക്കെ തന്നെ ബേക്കൻ ടൂറിസത്തിന്റെ ഭാഗമായി ചെയ്തുവരുന്നു.

തുറമുഖം

കാസർഗോഡ് ജില്ലയുടെ പടിഞ്ഞാറ് ഭാഗം 82 km ദൂരത്തിൽ നിണ്ടുനിവർന്നു കിടക്കുന്ന കടലോരമാണ് . മത്സ്യബന്ധനത്തിനും ഉപ്പുണ്ടാക്കുന്നതിനും കടൽ തീ ഉപയോഗപ്പെടുത്തുന്നു .കടലോരം നദിമുഖവും ചേർന്ന് രൂപപ്പെട്ട തുറമുഖമാണ് ബേക്കൽ തുറമുഖം കടൽ തീരം. ഫ്രഞ്ചുകാരുൾപ്പെടെയുളള വിദേശനാടുകളുമായും മലബാറിന്റെ പല ഭാഗങ്ങളുമായും പശ്ചിമ തീരത്തെ തുറമുഖ പട്ടണങ്ങളുമായും ബന്ധം സ്ഥാപിക്കാനുള്ള പാതായനങ്ങളായി നിലക്കൊണ്ടും മെർക്കാര, സുള്ള്യ എന്നിവിടങ്ങളിലെ വിഭവങ്ങൾ ബേക്കൽ തുറ മുഖത്തെത്തിച്ചത് ബന്തടുക്ക വഴിയായിരുന്നു. അറേബ്യയിൽ നിന്നുള്ള നല്ലയിനം കുതിരകളെ മൈസൂരിന് വേണ്ടി ഇറക്കുമതി ചെയ്തിരുന്നത് ബേക്കലിലൂടെയായിരുന്നു. ആദ്യകാലങ്ങളിൽ ബേക്കൽ തുറമുഖം വഴിയുള്ള വാണിജ്യ പ്രധാന്യമാണ് ഭരണാസികാരികളെ ബേക്കൽ കീഴടക്കാൻ പ്രേരിപ്പിച്ച പ്രധാനഘടകം.

ബേക്കലിൽ നായ്ക്കന്മാർ

16-ാം നൂറ്റാണ്ടിന്റെ ഉത്തരാർധം മുതൽ 18ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ കാസർകോഡ് ജില്ല പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു.തിളക്കോട്ടയുദ്ധത്തോടെ വിജയനഗര സാമ്രാജ്യം തകരുകയും വിജയനഗരത്തിന്റെ സാമാന്തസാരമായ കേളദി നായ്ക്കന്മാർ,( ഇക്കേരി രാജവംശം ) പ്രബല രാഷ്ട്രീയ ശക്തിയായി വളർന്നു വരികയും ചെയ്തു. ഇക്കേരി ഹിരിയവെങ്കിട നായ്ക്ക, വെപ്പനായ്ക്ക, സോമശേഖരനായ്ക്ക ഇടങ്ങിയവർ ഇക്കരി നായ്ക്കന്മാരിൽ പ്രാധാനികളാണ്. തുറമുഖങ്ങളിലൂടെ ലഭിക്കുന്ന ചുങ്കമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം . ഈ ലക്ഷ്യത്തിലെത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലി വർ കോട്ടകൾ പണിതു സംരക്ഷിച്ചു. ചരക്കുകളുടെ സുഗമമായ നീക്കത്തിന് വേണ്ടി പാതയോരങ്ങളിൽ കോട്ടകൾ കെട്ടുകയുണ്ടായി. സുളള്യയിൽ നിന്ന് ബേക്കലിലേക്ക് നീളുന്ന സഞ്ചാര പാതയിലാണ് ബന്തടുക്ക, കുണ്ടംകുഴി,പനയാൽ, കോട്ടകൾ സ്ഥിതി ചെയ്യുന്നത്. ബേക്കൽ ഉൾപ്പെട്ട പ്രദേശത്തിനായി കോലത്തിരിയും നായ്ക്കരും നിരന്തരം ഏറ്റുമുട്ടുകയുണ്ടായി.

ടിപ്പുവും ബേക്കലും

1763 ൽ ബദനൂർ ആക്രമിച്ച് നായ്ക്കന്മാരുടെ ഭരണത്തിന് അന്ത്യം കുറിച്ച് ഹൈദരാലി 1765 ൽ കര, കടൽ, മാർഗ്ഗങ്ങളിലൂടെ തെക്കോട്ട് നീങ്ങുകയും കാസർഗോഡൻ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ടിപ്പുനടത്തിയ പടയോട്ടം കാസർഗോഡിനെ മൈസൂരിന്റ ഭാഗമാക്കി. ബേക്കലിൽ ടിപ്പുവിന്റെ ഭരണ കേന്ദ്രം സ്ഥാപിച്ചു. ബേക്കലായിരുന്നു താവളം .ടിപ്പുവിന് എതിരായി കലാപം നടത്തിയ നീലേശ്വരം രാജാവിനെ ബേക്കലിൽ 1787 ൽ തൂക്കിലേറ്റിയതിന് തെളിവുകളുണ്ട്. 1792 ൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെട്ട ടിപ്പു മലബാർ ഉൾപ്പെടെ തന്റെ നിയന്ത്രണത്തിലുണ്ടായിരുണ പ്രദേശങ്ങൾ ഇംഗ്ലീഷ് കമ്പനിക്ക് നൽകി ഏങ്കിലും ബേക്കൽ ഉൾപ്പെടെയുള്ള കാസർഗോഡ് പ്രദേശം വിട്ടുകൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഇതിന് പ്രധാന കാരണം ബേക്കലിന്റെ വാണിജ്യ പ്രാധാന്യം തന്നെയാണ്. ടിപ്പുവിന്റെ വാണിജ്യ സാമ്രാജ്യത്തിലെ പ്രധാന കേന്ദ്രം ബേക്കൽ തുറമുഖമായിരുന്നു. വാണിജ്യ വിളകൾ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട് കച്ചവടം വളർന്നുവന്നു. ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും വർധിച്ചും. തീര പ്രദേശങ്ങളിൽ തുറമുഖങ്ങൾ ഉയർന്നു വന്നു.1799 ൽ ശ്രീരംഗപട്ടണത്തുവച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി ടിപ്പു മരിച്ചു വീണപ്പോൾ ബേക്കൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി മാറി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബേക്കലിന്റെ നിയന്ത്രണം ലഭിച്ചപ്പോൾ ആദ്യം ബോംബൈ പ്രസിഡൻസിലൂടെ കീഴിലായിരുന്ന ബേക്കൽ പ്രദേശം പിന്നീട് ദക്ഷിണ കാനടയിലെ ഒരു താലൂക്കായി മാറി.

തച്ചങ്ങാട്: മിത്ത്,ചരിത്രം
നാടോടി വിജ്ഞാനീയം തയ്യാറാക്കിയ വർഷ.പി

തയ്യാറാക്കിയത്: വർഷ പി, ഒമ്പതാംതരം എ(2018-2019)

ആമുഖം

ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.

സംസ്കൃത പാരമ്പര്യം

സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.

സ്ഥലനാമ ചരിത്രം

തച്ചങ്ങാട് - തച്ചന്മാർ താമസിച്ചതുകൊണ്ട് തച്ചങ്ങാട്. അരവത്ത് മട്ടൈ _ യാദവ സമുദായങ്ങളുടെ കഴകം നരിമാടിക്കാൽ - പഴയ കാലത്ത് നരികളുടെ സങ്കേതമാണ്. കുന്നുമ്പാറ- കുന്നും പ്രദേശങ്ങൾ ആയതു കൊണ്ട്. വള്ളിയാലിങ്കാൽ- വള്ളി വയലുകൾ ഉള്ളതു കൊണ്ട്.( വീതി കുറഞ്ഞതും നീളമുള്ളതുമായ വയൽ)

കലാപാരമ്പര്യം

വേറിട്ടു നിൽക്കുന്ന കലാപാരമ്പര്യം തച്ചങ്ങാടിനുണ്ട്. അനുഷ്ഠാന കലകളായാലും മറ്റുള്ള കലകളായാലും തച്ചങ്ങാട് സജീവമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കഥകളി, കോൽക്കളി, തെയ്യം, പൂരക്കളി, നാടകം ,തിടമ്പുനൃത്തം എന്നീ കലകളും കലാ രൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കഥകളി.അരവത്ത് ഇടമന ഇല്ലത്ത് വിശേഷ ദിവസങ്ങളിലും ശ്രാദ്ധം, ജന്മദിനം മറ്റ് അടിയന്തര ദിവസങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധരായ കഥകളി ആചാര്യന്മാരെ ക്ഷണിച്ചു വരുത്തി കഥകളി അവതരിപ്പിച്ചിരുന്നു. നൂറു വർഷത്തോളം പഴക്കമുള്ള കഥകളി ചമയങ്ങൾ കഴിഞ്ഞ തലമുറയിലെ വാഴുന്നോർ മൈസൂർ, കോഴിക്കോട് സർവ്വകലാശാലകൾക്ക് കൈമാറുകയുണ്ടായി. പൂരക്കളിയെ അതിരറ്റ് സ്നേഹിക്കുന്നവരാണ് തച്ചങ്ങാട്ടുകാർ. പണ്ടു മുതൽക്കേ ഇവിടെ പൂരക്കളി അഭ്യസിപ്പിച്ചിരുന്നു. മഹിതമായ ഗ്രാമീണ നാടക പാരമ്പര്യം തച്ചങ്ങാട് പ്രദേശത്തിനുണ്ട്. അഭിനയത്തിന്റെ തികവാർന്ന വ്യക്തിത്വങ്ങൾ പുതിയ കാലത്തും ഊർജ്ജസ്വലരാണെന്നത് ഈ ദേശത്തെ വേറിട്ട താക്കുന്നു. തച്ചങ്ങാടുകാർ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച നാടകമാണ് 'സന്താനഗോപാലം'.

പഴയ കാല വിദ്യാഭ്യാസം

പഴയ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ശോചനീയമായ അവസ്ഥയിലായിരുന്നു തച്ചങ്ങാട് പ്രദേശം.അക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയുള്ള ജന്മി കുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം.അക്കാലത്താണ് തച്ചങ്ങാടുള്ള വൈദ്യശാലയിൽ സംസ്കൃത പണ്ഡിതനായിരുന്ന ഗോവിന്ദ വാര്യർ എത്തുന്നത്. വൈദ്യശാലയോടനുബന്ധിച്ച് തന്നെ ഗോവിന്ദ വാര്യർ സംസ്കൃത പഠനം ആരംഭിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പoന ശാല പിൽക്കാലത്ത് പഠിതാക്കളുടെ അഭാവം മൂലം മന്ദീഭവിച്ച് നിലച്ചു. വൈദ്യശാലയിൽ പ്രവർത്തനം നിലച്ച ശേഷം തച്ചങ്ങാട് അരയാൽ തറയ്ക്ക് സമീപം ഗോവിന്ദൻ വൈദ്യരും നാട്ടുകാരും ചേർന്ന് പണിതുയർത്തിയ പഠനശാലയാണ് എഴുത്ത് കൂട് പള്ളിക്കൂടം. ഇന്ന് നാട്ടിൽ ജീവിച്ചിരിപ്പുള്ള 75 നു മേൽ പ്രായമുള്ളവർ അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

പഴയ കാല ചികിത്സ

ചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട്. തച്ചങ്ങാട് സ്വന്തമായി വൈദ്യശാല സ്ഥാപിച്ച് എല്ലാത്തരം രോഗത്തിനും ചികിത്സിച്ച് പ്രസിദ്ധനായിരുന്നു ഗോവിന്ദൻ വൈദ്യർ. വിഷചികിത്സയിലും ചർമരോഗ ചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ച വൈദ്യരായിരുന്നു കൃഷ്ണൻ വൈദ്യർ . വിഷചികിത്സയ്ക്ക് അന്യദേശത്തു നിന്നു പോലും തച്ചങ്ങാടേക്ക് ആളുകൾ വന്നിരുന്നു.ബാലചിത്സയിൽ പേരുകേട്ട വൈദ്യനായിരുന്നു രാമൻ വൈദ്യർ . കുട്ടികളിലുണ്ടാവുന്ന അപസ്മാരം രാമൻ വൈദ്യരുടെ ചികിത്സയിൽ പരിപൂർണമായി ഭേദമായിരുന്നു. തച്ചങ്ങാട് ഗോവിന്ദൻ വൈദ്യരിൽ നിന്നും വൈദ്യത്തിൽ പ്രാവീണ്യം നേടിയ കുഞ്ഞിരാമൻ വൈദ്യരുടെ 101 ആവർത്തി ക്ഷീരബല പേരുകേട്ട ഔഷധമായിരുന്നു.

കാർഷിക പാരമ്പര്യം

പ്രധാന തൊഴിൽ കൃഷി, വീടു നിർമ്മാണം, കിണർ നിർമ്മാണം, കൊല്ലപ്പണി, ആശാരിപ്പണി, ചെട്ടിപ്പണി, മൺപാത്ര നിർമ്മാണം തുടങ്ങിയവയാണ്.

കാർഷികോപകരണങ്ങൾ

പഴയകാലതത് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൽ കൈക്കോട്ട്സ, പിക്കാസ്, കൂങ്കോട്ട്,ഞേങ്ങോൽ, നുകം, കോരിപ്പല, ഏതതാം കൊ്ട്ട, പാത്തി, ഒലക്ക, മുറം, തടുപ്പ, പറ, ഇടങ്ങഴി, ഉഴക്കായ് തുടങ്ങിയവയാണ്.

വിത്തിനങ്ങൾ

കയമ്മ, ഉണ്ടക്കയമ്മ, പു‍ഞ്ചക്കയമ്മ, കണ്ടറക്കുട്ടി, വെള്ളത്തൗവൻ, തൊണ്ണൂറാൻ, ചോമൻ, തവളക്കണ്ണൻ, നഗരി, ക്കരിപ്പല്ലൻ, മുത്താറി, ചാമ, മുതിര മേടമാസം ഒന്നാം തീയ്യതി ‍ജമ്മക്കാരനായ കണിശൻ ഓലയിൽ മുഹൂർത്തം കുറിച്ചുവരും. ഓലയിൽ കുറിച്ച രാശിയിൽ കണ്ടത്തിൽ പ്രത്യേകം തറഉണ്ടാക്കുന്നു. ഉദയത്തിന് വീട്ടിൽ നിന്ന് മുറത്തിൽ വിത്തും കൊടിയിലയും നിലവിളക്കുമായി കണ്ടത്തിൽ വരുന്നു. മുഹൂർത്തസമയം നോക്കി ഓലിൽ പറഞ്ഞ രാശിയിൽ നിലവിളക്കു കൊളുത്തി കൊടിയിലയിൽ വിത്തിട്ട് തറയിൽ കുഴിച്ചു മൂടുന്നു.