ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരതണൽ ലൈബ്രറി
അക്ഷരത്തണൽ
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്‌കിമിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ്"അക്ഷരത്തണൽ". കടക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്നതിനു വേണ്ടി നടപ്പിലാക്കിയ ലൈബ്രറി സംവിധാനമാണിത്.500 പുസ്തകങ്ങളുമായി പ്രവർത്തനമാരഭിച്ച ഈ പദ്ധതി ഇന്ന് ആയിരത്തിലധികം പുസ്തകങ്ങൾ ആകുകയും ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇപ്പോഴും NSS ന്റെയും SPC യുടെയും കുട്ടികൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള ഇടവേളയിൽ പാലിയേറ്റിവ് യൂണിറ്റിൽ എത്തുകയും പാട്ട് പാടിയും കഥകൾ വായിച്ചും കിടപ്പ് രോഗികൾക്ക് ആശ്വാസം പകരാറുണ്ട്.