ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/നേരിടാം ഈ മഹാമാരിയെ
നേരിടാം ഈ മഹാമാരിയെ
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്19 എന്ന കൊറോണ വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തെ തടയുവാൻ നമ്മുടെ നാട്ടിലുള്ള ജനപ്രതിനിധികളും മറ്റ് ആരോഗ്യമേഖലയിൽ ഉള്ളവരും സന്നദ്ധ സംഘടന പ്രവർത്തകരും കൊറോണയെ പ്രതിരോധിക്കാൻ കൊണ്ടുവന്ന മുദ്രാവാക്യം ആണ് "ബ്രേക് ദി ചെയ്ൻ" “കൈവിടാതിരിക്കാം കൈ കഴുകു" എന്നാണ് ഈ ക്യാമ്പയിൻ ഉൾകൊള്ളിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി K. K ശൈലജ ടീച്ചർ ആണ് ഈ ക്യാമ്പയിൻ ഉദ്ഘാടനംചെയ്തത്. അണുബാധ ഉള്ളവരുടെ സ്രവം അറിയാതെ കൈവഴിയോ വായിലൂടയോ ഉള്ളിൽ ചെല്ലുന്ന അവസ്ഥയിലാണ് കൊറോണ വൈറസ് മറ്റൊരാളിലേക്ക് പടരുവാൻ സാധ്യത ഉള്ളത്. ഈ അവസ്ഥക്ക് പരിഹാരം ആയി കൈ കഴുകി ശുചിത്വം പാലിച്ച് കോവിഡ്19 നു എതിരെ പ്രതിരോധിക്കാം കൊറോണ പടരാതിരിക്കുവാൻ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ ഇടക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കു. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കേണ്ടതാണ്. മാത്രമല്ല ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം എടുത്തു കഴുകുക. രാജ്യത്തു ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകൾ മഹാമാരിയായ കൊറോണയുടെ പിടിയിലായി ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. അപ്പോഴും ലോകത്തുള്ള ചില മനുഷ്യർക്ക് ഈ രോഗത്തിന്റെ ഗൗരവം ഇതുവരെയും മനസ്സിലായിട്ടില്ല എന്ന മട്ടിലാണ്. രാവും പകലും ജനസേവനത്തിനായി സ്വന്തം വീടും മറ്റും ഉപേക്ഷിച്ചു തെരുവിൽ തന്നെ ജനങ്ങളുടെ ജീവന് അത്രയേറെ വില കൽപ്പിച്ചവരാണ്. നമ്മുടെ നാട്ടിലെ പോലീസ് മാമൻമാർ അവരുടെ സേവനം ധന്യമാക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ഈ ചെറിയ നാടായ കേരളത്തിൽ ഉള്ളവർ മനസ്സ് വച്ചാൽ ഈ മഹാമാരിയെ തുടച്ചു നീക്കം. അതിനു വേണ്ടത് വ്യക്തി ശുചിത്വം മാത്രമാണു. ഇത് സമ്പർകത്തിലൂടെ പടരുന്നത് കൊണ്ടുതന്നെ നമ്മൾ ജാഗരൂഗരാകേണ്ടതുണ്ട്. അതിനാൽ ആളുകൾ തിങ്ങികൂടുന്ന പൊതുപരിപാടികൾ, മീറ്റിങ്ങുകൾ, പൊതു സ്ഥലങ്ങളിലുള്ള കൂടി കാഴ്ചകൾ ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ രോഗം പടരുന്നത് തടയാം. അതുകൊണ്ടു തന്നെ ഈ വൈറസിനെ പ്രതിരോധിക്കാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക മാത്രമല്ല ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്ററൈസർ ഉപയോഗിച്ചും കഴുകണം. ഇങ്ങനെ എല്ലാം ശീലമാക്കിയാൽ നമുക്ക് കൊറോണയുടെ വ്യാപനത്തെ ബ്രേക് ചെയ്യാൻ സാധിക്കുന്നതാണ്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം