ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

എൻ്റെ ജൻമം ഹുവാൻ മാർക്കറ്റിൽ. പക്ഷേ ഞാൻ ഉണ്ടായത് ചില ജന്തുക്കളിലാണ്. എന്നെ കുറച്ചു പേർ മാർക്കറ്റിൽ എത്തിച്ചു. അവർ എന്നെ ഭക്ഷിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ മനുഷ്യരിലേക്കും എത്തിത്തുടങ്ങി. ആദ്യമായി എത്തിയ ചൈന മാർക്കറ്റിൽ നിന്നും ഞാൻ ലോകം മുഴുവൻ എത്തപ്പെട്ടു. ചെറിയ ഒരു അണുവായ എന്നെ ലോക രാജ്യങ്ങൾ മുഴുവനും ഭയത്തോടെ കാണാൻ തുടങ്ങി. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും ആർക്കും തോൽപ്പിക്കാൻ കഴിയാത്ത വമ്പൻ രാജ്യങ്ങൾ വരെ എൻ്റെ മുന്നിൽ നിസ്സഹായരായി തല കുമ്പിട്ടു നിന്നു. എന്നെ നിങ്ങളായി ക്ഷണിച്ചു വരുത്തിയതാണ്. എന്നെ ഇല്ലാതാക്കുവാൻ ഇതു വരെ ആർക്കും സാധിച്ചിട്ടില്ല.

ഇനി ഞാനൊന്ന് പറയട്ടെ, എന്നെ എവിടെ നിന്നാണോ കൊണ്ട് വന്നത് അവിടെ തന്നെ എത്തിക്കാമോ മിണ്ടാ പ്രാണികളായ പല ജന്തുക്കളേയും ജീവനോടെ തിന്നുന്നവർക്ക് ഇത് ഒരു പാഠമാവട്ടെ.

ആയിഷ റാനിയ
ആറാം തരം ജി.യു.പി.എസ്.നീർച്ചാൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം