കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ചെമ്പകത്തൈ

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പകത്തൈ

പച്ചത്തലപ്പുകൾ
 തളിർത്തുനിൽക്കുന്ന
വിദ്യാലയ മുറ്റത്തെ
പൂച്ചെടികളെല്ലാം
എരിയുന്ന വെയിലേറ്റ്
വാടിക്കരിഞ്ഞിരിക്കാം
ഞങ്ങളെക്കണാതെ
ഏറെക്കരഞ്ഞിരിക്കാം

        യാത്ര പറയാതെ
        പിരിയുന്ന നേരത്ത്
        കാണാതെ പോയ
        ചെമ്പകത്തൈ
       ദാഹനീരിനായ്
      ഏറെകൊതിച്ചിരിക്കാം

കാലം കയറൂരി വിട്ട
സൂക്ഷ്മ വിഷബിന്ദു
കാറ്റിന്റെ കൈകളിൽ
വിഷം പുരട്ടുന്നു
അഴുകി ദ്രവിക്കാത്ത
പ്ലാസ്റ്റിക് കവറുകൾ
കുപ്പികൾ പാറി
പ്പറന്നു കളിക്കുന്നു

    പേടിയാകുന്നെനിക്ക്
    ദൂരേക്ക് നോക്കുവാൻ
     വെയിലൊരുനദിയായ്
     ഒഴുകി വന്നെന്റെ
     പച്ചില തോപ്പിനെ
     തീയിട്ടു കളയുന്നു
     ഉറക്കം വരാതെ
     കരയുന്നുരാത്രിഞാൻ

എത്തുന്നു വീണ്ടുമെൻ
വിദ്യാലയത്തിൽ
കണ്ടു മഴയിൽ
തളിർത്ത ചെടികളെ
നിറയെ പൂവിട്ട
ചെമ്പക തൈയും
ഇളം കാറ്റിലാടി
സുഗന്ധം പരത്തുന്നു

ഫാത്തിമ. കെ. എച്ച്
5 F കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത