കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം എപ്പോഴും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എപ്പോഴും

ഒരിക്കൽ ഒരു മഴക്കാലത്ത് അമ്മു തന്റെ കളിപ്പാട്ടങ്ങളോടൊത്ത് കളിക്കുകയായിരുന്നു. മുറ്റത്ത് വല്ലാത്ത മഴ. അമ്മുവിന്റെ ചില കളിപ്പാട്ടങ്ങളൊക്കെ മുറ്റത്താണ്. അതവിടെ കിടക്കട്ടെ, അവൾ വിചാരിച്ചു. മഴ നിന്നപ്പോൾ അവൾ മുറ്റത്തേക്കിറങ്ങി. കളിപ്പാട്ടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. ഛീ.. വെള്ളം കെട്ടിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ എനിക്ക് വേണ്ട. ആവെള്ളവും കളിപ്പാട്ടവും അവിടെ തന്നെ കിടന്നു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിൽ കൊതുക് മുട്ടയിട്ട് കൂത്താടികളായി. അവകൾ കൊതുകുകളായി അമ്മുവിനെ കുത്താൻ തുടങ്ങി. അവൾക്ക് രോഗം വന്നു. ഡോക്ടർ പറഞ്ഞത് ശുചിത്വ ശീലം പാലിക്കണം എന്നാണ്. ശുചിത്വം വളരെ പ്രധാനമാണ്.

ശുചിത്വം കൊണ്ട് രോഗത്തെ തടയാം. ആരോഗ്യം നിലനിർത്താം. ആദ്യം അവനവൻ ശുചിയാകണം. പിന്നെ പരിസരങ്ങളും. മഴക്കാല രോഗങ്ങളെ തടയാൻ ശുചിത്വമാണ് പാലിക്കേണ്ടത്.

ഇന്ന് മാത്രമല്ല, എന്നും എപ്പോഴും. ഡോക്ടർ പറഞ്ഞപ്പോൾ അമ്മുവിന് കാര്യം പിടികിട്ടി. വിട്ടിൽ ചെന്ന ഉടൻ കളിപ്പാട്ടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചു.

ഇത് ഒരു ഓർമപ്പെടുത്തലാണ്. എന്നും എപ്പോഴും ശുചിത്വം പാലിക്കുക.

കൃഷ്ണവേണി സന്തു
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ