കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഈ വേനലവധിക്കാലത്ത്....

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വേനലവധിക്കാലത്ത്....

കാന്തിപുരം എന്ന മനോഹരമായ ഗ്രാമത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് രാജു. രാജുവിന്റെ അച്ഛൻ ഒരു ഡോക്ടർ ആയതുകൊണ്ടു തന്നെ ചെറുപ്പത്തിലെ അവൻ നല്ല അടുക്കും ചിട്ടയോടും കൂടിയാണ് വളർന്നത്.അവന്റെ അമ്മ സാധാരണക്കാരിയായ ഒരു വീട്ടമ്മ ആയിരുന്നു.അമ്മയുടെ ചുറുചുറുക്കും അച്ഛന്റെ വ്യക്തിബോധവും അവന് ഒരു മുതൽക്കൂട്ടായിരുന്നു.

ഒരു ദിവസം കൊച്ചു ടി വി കാണുന്നതിനിടെ അച്ഛന്റ ചാനൽ മാററി വാർത്ത വെച്ചു. അപ്പോഴാണ് കോവിഡ്-19നെക്കുറിച്ചുള്ള വാർത്ത കാണാനിടയായത്.ആദ്യം രാജുവിന് കാര്യം മനസ്സിലായില്ലെങ്കിലും പിന്നീട് അച്ഛൻ മനസിലാക്കികൊടുത്തു.അവന് അത്ഭുതമായിരുന്നു.പിന്നീട് അച്ഛൻ പറഞ്ഞു ഗവൺമെന്റ് നിർദ്ദേശം ഉള്ളതിനാൽ ‍ഞാൻ ആശുപത്രിയിലേക്ക് പോവുകയാണ്.ഇതു കേട്ടതും അമ്മ അടുക്കളയിൽ നിന്ന് വന്നതും ഒരുമിച്ചായിരുന്നു.അവർ രണ്ടുപേരോടുമായി അച്ഛൻ പറഞ്ഞു ഇനി മുതൽ നിങ്ങൾ പുറത്ത് പോവേണ്ട സാമൂഹിക അകലം പാലിക്കുക ചുമയ്ക്കുബോഴും തുമ്മുബോഴും തൂവാല ഉപയോഗിക്കണം.രാജുവും അമ്മയും ഒാരോ കാര്യങ്ങളും ശ്രദ്ധയോടെ കേട്ടു. ഇടയ്ക്ക് രാജു ചോദിച്ചു,സാധനങ്ങളൊക്കെ എവിടുന്നാണ് വാങ്ങുന്നത്?അവശ്യ സാധനങ്ങൾ ഞാൻ വാങ്ങിയിട്ടുണ്ട്. പിന്നെ സുമതി... നീ മോനെ കടയിൽ വിടേണ്ട. അത്യാവശ്യമുണ്ടെങ്കിൽ നീ തന്നെ പോയാൽ മതി എന്ന് അച്ഛൻ പറഞ്ഞു. ദിവസങ്ങൾ നീങ്ങി സമയം കിട്ടുമ്പോഴെല്ലാം ചെയ്യുമായിരുന്നു.ലോക്ഡൗണായതുകൊണ്ട് വീട്ടിൽ വരാറില്ല.ഇൗ അവധിക്കാലം കൂട്ടുക്കാരൊടൊത്തുള്ള എല്ലാ കളികളും വേണ്ടെന്ന് വെച്ചു. പകരം അമ്മയെ സഹായിക്കുന്നതിലും പുസ്തകം വായിച്ചുത്തീർക്കുന്നതിലും വീട് വൃത്തിയാക്കുന്നതിലും സമയം കണ്ടെത്തി. ആ സമയത്താണ് പെട്ടെന്ന് ഒരു ദിവസം അവന്റെ കൂട്ടുകാരനും അയൽവാസിയുമായ അപ്പു വീട്ടിൽ വന്നത്. തന്റെ അച്ഛൻ അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ വരുന്നില്ല എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് എന്ന് രാജു പറഞ്ഞു.മിഠായിയും കളിപ്പാട്ടവും കാണുമ്പോൾ നിന്റെ മനസ്സ് മാറികൊള്ളും,നീ വാ....അപ്പു അവനോട് പറഞ്ഞു. രാജു അവനെ കാര്യങ്ങൾ പരറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അവസാനം അപ്പു അവന്റെ കൈയിലുള്ള മിഠായിയും കളിപ്പാട്ടങ്ങളും സമ്മാനിച്ച് വീട്ടിലേക്ക് പോയി.രാജു എല്ലാം തുറന്ന് നോക്കുന്നതിന് പകരം അവൻ ആദ്യം കൈകൾ സോപ്പിട്ട് കഴുകി.ആ നിമിഷത്തിന് മിഠായിയും കളിപ്പാട്ടങ്ങളും സാക്ഷി. ഒരു ദിവസം രാവിലെ ആബുലൻസിന്റെ ശബ്ദം കേട്ടാണ് രാജു ഉണർന്നത്.അവൻ അടുക്കളയിലേക്ക് ഒാടി എത്ര നിർബന്ധിച്ചിട്ടും അമ്മ ഒന്നും പറയുന്നില്ല.വാശിപിടിച്ചപ്പോൾ അമ്മയ്ക്ക് എല്ലാം തുറന്നു പറയേണ്ടി വന്നു.അപ്പുവിനും അവന്റെ അച്ഛനും കോവിഡിന്റെ ലക്ഷണം കണ്ടതിനാൽ അവരെ ആശുപത്രിയിലേക്ക് മാററിയിരിക്കുകയാണ്.അൽപം ഗുരുതരമാണെന്നാണ് കേട്ടത്,അവരുമായി സമ്പർക്കം പുലർത്തിയവരെല്ലാം ആശുപത്രിയിൽ ഐസൊലേഷനിലാണ്.ടി വി യിൽ മാത്രം കണ്ടിട്ടുള്ള സത്യം അവന് ഉൾകൊള്ളാൻ പ്രയാസമായിരുന്നു.രാജുവിന് അച്ഛനെ ഒാർമ്മ വന്നു അച്ഛൻ പറഞ്ഞ ഒാരോ വാക്കും അവന് പാഠമായിരുന്നു. ഈ അവധിക്കാലത്ത് വേണ്ടത് ജാഗ്രതയാണ്.


ശുചിത്വബോധമുണ്ടെങ്കിലേ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.......

റാഹിൽ അലി ഒ
6 കൊട്ടക്കാനം എ യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ