കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ/എന്റെ സ്കൂൾ എന്റെ അഭിമാനം
എന്റെ സ്കൂൾ എന്റെ അഭിമാനം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി.
ജില്ലയിലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു
മലപ്പുറം ജില്ലയിൽ നിന്ന് അവാർഡിനർഹമായ മറ്റു സ്കൂളുകൾ: ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂർ, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂർ, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂർ പള്ളിക്കൽ, ഓറിയന്റൽ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ് .എച്ച്.എസ് എസ്. മൂർക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആർ.എച്ച്.എസ് കോട്ടക്കൽ, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂർ, എൻ.എച്ച്.എസ് കൊളത്തൂർ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കൽ എച്ച്.എസ് പെരിന്തൽമണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ, എ.എം.എൽ.പി.എസ് ചേങ്ങോട്ടൂർ, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ.
കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ മുഹമ്മദ് ഷെരീഫ് ചടങ്ങിൽ പങ്കെടുത്തു.









































